Entertainment

‘ഹലാൽ ലൗ സ്റ്റോറി’ക്ക് ശേഷം സക്കരിയ; ‘മോമോ ഇന്‍ ദുബായ്’

Zakaria after 'Halal Love Story'; 'Momo in Dubai'

അടുത്തിടെ ആമസോൺ പ്രൈമിൽ റിലീസായി പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ‘ഹലാല്‍ ലൗ സ്റ്റോറി’ എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ‘മോമോ ഇന്‍ ദുബായ്’ എന്ന ചില്‍ഡ്രന്‍സ് – ഫാമിലി ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റര്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രകാശനം ചെയ്തു.

അനീഷ് ജി മേനോന്‍, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്‘ ഉടന്‍ ചിത്രീകരണം ആരംഭിക്കും.
ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് ‘മോമോ ഇന്‍ ദുബായ്’ നിര്‍മ്മിക്കുന്നത്.

poster.

സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന് ചായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ആദ്യ ചിത്രം കൂടിയാണിത്.

എഡിറ്റര്‍ രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, മേക്കപ്പ് ഹക്കീം കബീര്‍, കോസ്റ്റ്യൂം ഡിസെെനര്‍ ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍,
പരസ്യകല പോപ് കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍ വിക്കി & കിഷന്‍, കാസ്റ്റിം ഡയറക്ടര്‍ നൂറുദ്ധീന്‍ അലി അഹ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ ഗിരീഷ് അത്തോളി,വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button