യൂട്യൂബർ സ്വാതി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി; സുഹൃത്ത് പിടിയിൽ
YouTuber Suicide Malayalam News
YouTuber Suicide Malayalam News
ന്യൂഡൽഹി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഡൽഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃകസാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു. സംഭവം നടന്നത് ബുധനാഴ്ചയാണ്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നുവെന്നും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
മീററ്റിലെ ബദ്ല സ്വദേശിയായ സ്വാതി യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണ് ഡൽഹിയിലെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളിലോക്കെ പരീക്ഷയെഴുതിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയമൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.