Qatar
യൂത്ത് ഫോറംഖത്തർ ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
Youth Forum Qatar officials visited the Indian Ambassador
ദോഹ: യൂത്ത് ഫോറം ഖത്തർ ഭാരവാഹികൾ ഇന്ത്യൻ അംബാസ്സഡർ ഡോ. ദീപക് മിത്തലിനെ സന്ദർശിച്ചു.
പ്രവാസി ഇന്ത്യക്കാരുടെ തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയിൽ വന്നു. പ്രവാസികളായ യുവാക്കളുടെ സമഗ്രമായ പുരോഗതിയും ശാക്തീകരണവും ലക്ഷ്യം വെച്ച് യൂത്ത്ഫോറം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. അത്തരം രംഗങ്ങളിൽ യൂത്ത് ഫോറവുമായി സഹകരിക്കുമെന്നും വാഗ്ദാനം നൽകി.യൂത്ത്ഫോറം പ്രസിഡന്റ് എസ് എസ് മുസ്തഫ, വൈസ് പ്രസിഡന്റ് അബ്സൽ അബ്ദുട്ടി, സെക്രട്ടറിമാരായ ഹബീബ് കെ, അഹ്‌മദ് അൻവർ എന്നിവരടങ്ങുന്ന സംഘമാണ് അംബാസഡറെ സന്ദർശിച്ചത്.