അച്ഛനേയും അമ്മയേയും നിങ്ങളാണ് കൊന്നത്; അടക്കാനും സമ്മതിക്കില്ലേ; മകന്റെ ചോദ്യം വേദനയാകുന്നു
You killed your father and mother; Will not agree to pay; The son's question hurts
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യാ ശ്രമത്തിനിടെ ദാരുണമായി പൊള്ളലേറ്റു മരിച്ച രാജന്റെയും അമ്പിളിയുടെയും മകന്റെ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. രാജന്റെ മൃതദേഹം തങ്ങളുടെ ഭൂമിയിൽ അടക്കണമെന്നാവശ്യപ്പെട്ട് മകൻ കുഴിവെട്ടുന്നതിന്റെയും പോലീസ് തടയാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് കൊടിക്കുന്നിൽ സുരേഷ് പങ്കുവെച്ചിരിക്കുന്നത്.
അച്ഛന്റെ മൃതദേഹം സംസ്കരിക്കാൻ കുഴിയെടുക്കുന്ന കുട്ടിയെ പോലീസ് തടയാൻ ശ്രമിക്കുമ്പോൾ, “നിങ്ങൾ കാരണമാണ് അച്ഛൻ മരിച്ചത്, ഇനി അടക്കാനും പറ്റില്ലെന്നോ?” എന്ന് കുട്ടി ചോദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
കോടതി ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയിലാണ് ഭാര്യയെ ചേർത്തു നിർത്തി രാജൻ തലയിൽ പെട്രോളൊഴിച്ചത്. ഇതിനിടെ രാജൻ ലൈറ്റർ കത്തിക്കുകയും ദമ്പതികളുടെ ശരീരത്തിൽ പടരുകയുമായിരുന്നു. ലൈറ്റർ പോലീസ് തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.
70 ശതമാനം പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്പിളി തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്.