Health

വയര്‍ കുറയ്ക്കാന്‍ മഞ്ഞ ജീരക പാനീയം

Yellow cumin drink to reduce stomach

തടിയില്ലാത്തവര്‍ക്കു പോലും വയര്‍ ചാടുന്നത് പ്രശ്‌നമായിരിയ്ക്കും. കൊഴുപ്പ് പെട്ടെന്ന് അടിഞ്ഞു കൂടുന്ന ഇടമാണ് വയര്‍. പോകാന്‍ ഏറെ ബുദ്ധിമുട്ടും. മാത്രമല്ല, വയറ്റിലെ കൊഴുപ്പ് പോകാനും ഏറെ ബുദ്ധിമുട്ടുമാണ്. അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെയുള്ള കൊഴുപ്പാണിത്. വയര്‍ കുറയ്ക്കാന്‍ പല തരത്തിലെ വൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നവരുണ്ട്. ഇതിനായി ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളില്‍ ഏറെ ഗുണകരമായ പലതുമുണ്ട്. വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ വ്യായാമക്കുറവ്, വലിച്ചു വാരിയുള്ള ഭക്ഷണ ശീലം, ഇരുന്ന ഇരിപ്പിലെ ജോലി, മദ്യപാനം, ജങ്ക് ഫുഡ് തുടങ്ങിയ പല കാരണങ്ങളും പെടുന്നു. ഇതില്‍ പെടാത്ത സ്‌ട്രെസ് പോലുളള കാരണങ്ങളുമുണ്ട്. ചിലരെ ടെന്‍ഷനും സ്‌ട്രെസുമെല്ലാം തടിപ്പിയ്ക്കും. ഇതിലൊന്നാണ് മഞ്ഞള്‍, ജീരകം ചേര്‍ത്തുള്ള വിദ്യ.

മഞ്ഞള്‍

ഇതില്‍ പ്രധാനപ്പെട്ടതാണ് മഞ്ഞള്‍. പല ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. തടി കുറയ്ക്കാന്‍ സഹായിക്കുന്നത് ഇതിലെ കുര്‍കുമിന്‍ എന്നതാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് കൊഴുപ്പുരുക്കി കളയുന്ന ഒന്ന്. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ല മരുന്നുമാണ്.

ജീരകം

ജീരകം തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഭക്ഷണ ചേരുവകളില്‍ ഉപയോഗിയ്ക്കുന്ന ജീരകം പലപ്പോഴും പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് ജീരകം. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്. ദഹനം മെച്ചപ്പെടുത്തുവാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാമുള്ള ഒരു മരുന്നായ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി അസുഖങ്ങള്‍ക്കൊപ്പം ചര്‍മത്തിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.

വയര്‍ കുറയ്ക്കാന്‍

ജീരകം ഒരു ടീസ്പൂണ്‍ രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് തലേന്ന് രാത്രി അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളത്തില്‍ അര ടീസ്പൂണ്‍ നല്ല ശുദ്ധമായ മഞ്ഞളോ മഞ്ഞള്‍പ്പൊടിയോ ഇട്ട് ചെറുതീയില്‍ തിളപ്പിയ്ക്കണം. ഈ വെള്ളം ഒന്നര ഗ്ലാസ് ആകുന്നതു വരെ തിളപ്പിയ്ക്കുക. ഇത് വാങ്ങി വച്ച് വെറും വയറ്റില്‍ ഇളംചൂടോടെ കുടിയ്ക്കാം. ഇതു കുടിച്ച ശേഷം അര മണിക്കൂര്‍ ശേഷം മാത്രം പ്രാതല്‍ കഴിയ്ക്കുക. ഈ പാനീയം അടുപ്പിച്ച് അല്‍പകാലം കുടിയ്ക്കാം. വയര്‍ കുറയ്ക്കാന്‍, ആകെയുള്ള തടി കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്.

​ഈ പാനീയത്തിന്

ഈ പാനീയത്തിന് മറ്റു ഗുണങ്ങളുമുണ്ട്. ഇത് വയര്‍ ശുദ്ധമാക്കുന്നു. കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്. നല്ല ശോധന നല്‍കുന്നു. വയറ്റിലെ, ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിന് ഇതേറെ നല്ലതാണ്. ഇതിനാല്‍ തന്നെ ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മം ക്ലിയറാക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ല മരുന്നാണ്. ലിവര്‍, കിഡ്‌നി ആരോഗ്യത്തെ ടോക്‌സിനുകള്‍ നീക്കുന്നതിലൂടെ ആരോഗ്യകരമായി സൂക്ഷിയ്ക്കുന്ന ഒന്നു കൂടിയാണ് ഈ പാനീയം.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button