“നീതിക്കായി പെണ്കരുത്ത്”; വിമന്‍ ഇന്ത്യ ഖത്തർ വെര്‍ച്വല്‍ മീറ്റ് സംഘടിപ്പിച്ചു.
"Women's Empowerment for Justice"; Women India Qatar organized Virtual Meet
ദോഹ: ദലിത് അവകാശ നിഷേധങ്ങള്‍ക്കെതിരെ, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ “നീതിക്കായി പെണ്കരുത്ത് ‘ എന്ന തലക്കെട്ടില്‍ വിമന്‍ ഇന്ത്യ ഖത്തര്‍ വേര്‍ച്വല്‍ മീറ്റ് സംഘടിപ്പിച്ചു. അനീതിയെ നിയമപരമായി നേരിടുകയും പ്രതികരിക്കുകയും വേണം. പ്രതിരോധത്തിന്റെ ആദ്യപാഠം നന്മയുള്ളവരെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുകയെന്നതാണ്. നന്മയെ കൊണ്ട് തിന്മയെ എതിര്‍ക്കുക. ഫാസിസത്തിനെ പ്രതിരോധിക്കേണ്ടത് ജനാധിപത്യത്തിലൂടെയാണ്. നമ്മള്‍ ജനാധിപത്യ മൂല്യബോധാമുള്ളവരായിരിക്കുകയെന്നു വിമന്‍ ഇന്ത്യ ഖത്തർ ‘നീതിക്കായി പെൺകരുത്ത് ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വേര്‍ച്വല്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ.മല്ലിക എം.ജി പറഞ്ഞു.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വനിതാ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ സാധ്യമാവുന്ന ശിക്ഷ അക്രമകാരികൾക്ക് നേടിക്കൊടുക്കണം. സ്ത്രീകൾക്കെതിരെയുള്ള മൊത്തം സമീപനം മാറ്റിയെടുക്കാൻ ഇത്തരം പ്രതിഷേധങ്ങൾ പ്രയോജനപ്പെടണം രാജ്യത്ത് സമാധാനം പുലരും വരെ നമുക്ക് വിശ്രമമില്ല എനിക്കെന്തു ചെയ്യാൻ കഴിയും എന്ന് നാമോരോരുത്തരും ചിന്തിക്കണം എന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം ദേശീയ സെക്രട്ടറി എ.റഹ്മത്തുന്നിസ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ഹാഥ് റാസ് പ്രതിഷേധ സൂചകമായുള്ള വീഡിയോ അവതരണം ശ്രദ്ധേയമായി.
ഐ ഡബ്ലിയു എ കുവൈത്ത് പ്രസിഡന്റ് ആശ ദൗലത്ത് , കെഐഎ വനിതാ മസ്കത്ത് പ്രസിഡൻറ് സഫിയ ഹസൻ ,തനിമ വനിതാ പ്രസിഡന്റ് നജാത്ത് സക്കീർ , എംജി എം ഖത്തർ പ്രസിഡന്റ് സൈനബ അൻവാരിയ , ഫോക്കസ് ലേഡീസ് ഖത്തർ എ ക്സിക്യൂട്ടീവ് മെമ്പർ ജസീല നാസർ, ഗേൾസ് ഇന്ത്യാ ഖത്തർപ്രസിഡൻറ് ഫഹാന റഷീദ് , നടുമുറ്റം ഖത്തര്‍ എ ക്സിക്യൂട്ടീവ് മെമ്പർ സജ്ന സാക്കി എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിച്ചു. വിമൺ ഇന്ത്യ ഖത്തർ എ ക്സിക്യൂട്ടീവ് മെമ്പർ നസീമ എം പ്രതിഷേധ സംഗമത്തിൻ്റെ സമാപനം നിർവ്വഹിച്ചു. വിമൺഇന്ത്യ ഖത്തർ വൈസ് പ്രസിഡൻ്റ് മെഹർബാൻ കെ.സി ആമുഖം നിർവ്വഹിച്ചു.ഹമാമ ശാഹിദ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ശാദിയ ശരീഫ് പരിപാടി നിയന്ത്രിച്ചു.
ഷഫീക് അറക്കൽ