നീതിക്കായുള്ള പോരാട്ടത്തിൽ സ്ത്രീകൾ മുൻ നിരയിലുണ്ടാകണം; ജബീന ഇർശാദ്
Women must be at the forefront of the fight for justice; Jabeena Irshad
ദോഹ: അനീതിക്കിരയാവുന്നതിൽ ഏറെയും സ്ത്രീകളാണെന്നും നീതിക്കായുള്ള പോരാട്ടത്തിൽ സ്ത്രീകൾ മുൻ നിരയിലുണ്ടാകണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രഡിഡന്റ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു .
“നിർഭയരാകാം നീതിക്കായ്” എന്ന തലക്കെട്ടിൽ കൾചറൽ ഫോറം കോഴിക്കോട് ജില്ലാ വനിതാ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. നീതി നിഷേധിക്കപ്പെടുന്ന കാലത്തു നീതിക്കായുള്ള പോരാട്ടത്തിൽ സ്ത്രീകൾ മുൻ നിരയിലുണ്ടാകണമെന്നും സ്ത്രീ സാന്നിധ്യം ഉള്ള മുന്നേറ്റങ്ങൾ വിജയിച്ച ചരിത്രമേ ഉള്ളു എന്നും അവർ വ്യക്തമാക്കി.
വമ്പിച്ച സ്ത്രീ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ സംഗമം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷാഹിദ് ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തു കൾചറൽ ഫോറം വനിതകൾ നടത്തിയ സേവനപ്രവർത്തനങ്ങൾ ഏവർക്കും മാതൃകയും പ്രവാസത്തിന്റെ സാധ്യതകളെയാണ് അത് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ആക്ടിവിസ്റ് ലദീദ ഫർസാന ആശംസകളർപ്പിച്ചു. കൾചറൽ ഫോറം വൈസ് പ്രസിഡണ്ട് ആബിദ സുബൈർ സംസാരിച്ചു. ആരിഫ ശരീഫ് കവിത ആലപിച്ചു
ജില്ലാ വൈസ് പ്രസിഡണ്ട് സക്കീന അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വനിതാ കൺവീനർ സഹ്‌ല ആദിൽ സ്വാഗതവും ജില്ലാ സെക്രട്ടറി നദീറ അഹമ്മദ് നന്ദിയും പറഞ്ഞു. വനിതാ എക്സിക്യൂട്ടീവ് അംഗം ജൗഹറ അസ്‌ലം പരിപാടികൾ നിയന്ത്രിച്ചു.