Entertainment

ഇന്ദ്രന്‍സ് നായകനാകുന്ന ‘വിത്തിന്‍ സെക്കന്‍ഡ്സ്’; ഷൂട്ടിങ് ഉടൻ ആരംഭിക്കും!

'Within Seconds' starring Indrans; Shooting will begin soon!

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിത്തിന്‍ സെക്കന്‍ഡ്സ് ‘. സുധീര്‍ കരമന, അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ,സാന്റിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത്, സരയൂ മോഹൻ, അനു നായര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോള്‍ എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജീഷ് രാമനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായുള്ള കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കുന്നത്. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം പകരുന്നത്. അയൂബ് ഖാനാണ് എഡിറ്റര്‍. ജെ പി മണക്കാടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഡോക്ടര്‍ അഞ്ജു സംഗീതാണ് പ്രൊജക്റ്റ് ഡിസെെന്‍, കല-നാഥന്‍ മണ്ണൂര്‍, മേക്കപ്പ്-ബെെജു ബാലരാമപുരം, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, പരസ്യക്കല-റോസ്മേരി ലില്ലു.

കിരണ്‍ എസ് ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്, ബാബു ചേലക്കാടാണ് അസോസിയേറ്റ് ഡയറക്ടര്‍, അഭിലാഷ് ,വിഷ്ണു,സുധീഷ് എന്നിവരാണ് അസിസ്റ്റന്റ് ഡയറക്ടര്‍. ആനന്ദ് ബാബുവാണ് സൗണ്ട് ഡിസെെന്‍, നസീര്‍ കൂത്തുപറമ്പ് രാജന്‍ മണക്കാട് എന്നിവരാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്. കൊല്ലം, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന വിത്തിന്‍ സെക്കന്‍ഡ്സ് ജനുവരി നാലിന് ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button