ബിഗ് ബോസ് അവതാരകനായി മോഹന്‍ലാലിന് പകരം ദിലീപ്
Will Dileep replace Mohanlal as anchor of Bigg Boss Malayalam Season 6 Malayalam News 24

Will Dileep replace Mohanlal as anchor of Bigg Boss Malayalam Season 6 Malayalam News 24
കേരളക്കരയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ് സീസണ്‍ 6. കഴിഞ്ഞ സീസണുകള്‍ക്കെല്ലാം വിപരീതമായി ഈ സീസണില്‍ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ അഖില്‍ മാരാര്‍, സാബു മോന്‍ തുടങ്ങിയ കഴിഞ്ഞ സീസണുകളിലെ വിജയികള്‍ പോലും ബിഗ് ബോസിലെ ചില സംഘാടകര്‍ക്ക് എതിരെ രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു.
കഴിഞ്ഞ ദിവസം നടന്‍ ദിലീപ് ബിഗ് ബോസ് ഹൗസിലെത്തിയത് ശ്രദ്ധേയമായിരുന്നു. ‘പവി ദ കെയര്‍ ടേക്കര്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ സന്ദര്‍ശനം. അപ്രതീക്ഷിതമായി ഹൗസിലെത്തിയ ദിലീപിനെ കണ്ട് മത്സരാര്‍ത്ഥികള്‍ അമ്പരന്നു. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് ദിലീപ് ബിഗ് ബോസ് ഹൗസില്‍ നിന്ന് മടങ്ങിയത്.
ALSO READ: രംഗന് ബെംഗളൂരുവില്‍ മാത്രമല്ല, അങ്ങ് ബോക്‌സ് ഓഫീസിലുമുണ്ട് പിടി! തീയായി ‘ആവേശം’
മനോഹരമായ അനുഭവമായിരുന്നു ബിഗ് ബോസ് ഹൗസിലെ സന്ദര്‍ശനമെന്ന് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു. ബിഗ് ബോസ് ഇടയ്ക്കിടെ കാണാറുണ്ട്. മകള്‍ ഷോ പതിവായി കാണും. ഷോയിലേയ്ക്ക് പോകും മുമ്പ് ലൈവ് ഷോയും മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും എന്തൊക്കെയാണെന്നും മനസിലാക്കിയിരുന്നു. താന്‍ അവിടെ എത്തിയപ്പോള്‍ എന്തോ തര്‍ക്കം നടക്കുകയായിരുന്നു എന്നും പെട്ടെന്ന് അവര്‍ ഫുള്‍സ്റ്റോപ്പ് ഇട്ടെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
എന്ത് തര്‍ക്കത്തിലാണെങ്കിലും ബിഗ് ബോസ് എന്ന പവറിനെ മത്സരാര്‍ത്ഥികള്‍ അനുസരിക്കുന്നുണ്ടെന്നും അത് വലിയ കാര്യമാണെന്നുമായിരുന്നു ദിലീപിന്റെ പ്രതികരണം. അവിടെയുള്ളത് ബ്രില്യന്റ് പ്ലെയേഴ്‌സാണ്. ഈ സീസണില്‍ തനിയ്ക്ക് ഇഷ്ടമുള്ള മത്സരാര്‍ത്ഥി ഉണ്ടെന്ന് വെളിപ്പെടുത്തിയെങ്കിലും അത് ആരാണെന്ന് തുറന്നുപറയാന്‍ അദ്ദേഹം തയ്യാറായില്ല. എല്ലാവരും തന്നെ ഒരുപോലെ സ്‌നേഹിക്കുന്നുണ്ടെന്നും അതിനാല്‍ വേര്‍തിരിവ് കാണിക്കാനാകില്ലെന്നും ദിലീപ് വ്യക്തമാക്കി.
ബിഗ് ബോസിലേയ്ക്ക് അവതാരകനായി വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിനും ദിലീപ് രസകരമായ മറുപടി നല്‍കി. ലാലേട്ടനുമായി തനിയ്ക്ക് നല്ല ബന്ധമാണ് ഇപ്പോള്‍ ഉള്ളതെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ദിലീപിന്റെ മറുപടി. ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ അവതാരക സ്ഥാനത്ത് നിന്ന് മോഹന്‍ലാലിനെ മാറ്റണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ചില മത്സരാര്‍ത്ഥികളോട് അവതാരകന്‍ പ്രത്യേക താത്പ്പര്യം പ്രകടിപ്പിക്കുന്നു എന്നായിരുന്നു ആക്ഷേപം. എന്നാൽ, തങ്ങളുടെ ഇഷ്ട താരങ്ങളോട് മോഹൻലാൽ കടുത്ത ഭാഷയിൽ പ്രതികരിക്കുന്നതിലുള്ള അമർഷമാണ് ഈ ആരോപണങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗവും രംഗത്തെത്തിയിരുന്നു.
<https://zeenews.india.com/malayalam/movies/will-dileep-replace-mohanlal-as-anchor-of-bigg-boss-malayalam-season-6-194646