കൊച്ചി: എൻസിപി മുന്നണി വിടുകയാണെന്ന വാർത്തകൾ നിഷേധിച്ച് മാണി സി കാപ്പൻ. നിലവിൽ മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. “ഞങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നിണിയുടെ ഭാഗമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തുടരും.” മാണി സി കാപ്പൻ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻസിപി മുന്നണി വിടുകയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പാലാ സീറ്റ് സംബന്ധിച്ച് ഇടതു മുന്നണിയിലുള്ള തർക്കമാണ് ഇതിനു കാരണം എന്നായിരുന്നു റിപ്പോർട്ട്. ഇടതു മുന്നണി വിട്ടാൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്.എന്നാൽ, പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ജോസ് കെ മാണി നീക്കം നടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ജോസ് കെ മാണിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. നേരത്തെ കടുത്തുരിത്തിയിൽ നിന്നും ജോസ് കെ മാണി മത്സരിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.
മാണി സി കാപ്പൻ മുന്നണി വിടുമെന്ന വാർത്ത എ കെ ശശീന്ദ്രൻ തള്ളിയിരുന്നു. എൽഡിഎഫിൽ വിശ്വസ്തതയോടെയാണ് എൻസിപി പ്രവർത്തിക്കുന്നതെന്നും മുന്നണി വിടുമെന്ന വാർത്ത വെറും മാധ്യമ സൃഷ്ടിയാണെന്നും ശശീന്ദ്രൻ പറഞ്ഞു, റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.