Kerala

കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; വെടിവച്ച് കൊന്നത് തേക്കടിയിൽ നിന്നെത്തിയ ആർആർടി സംഘം

Wild boar trapped in well shot dead by forest officials in Kattappana Idukki | Wild boar

Wild boar trapped in well shot dead by forest officials in Kattappana Idukki | Wild boar Malayalam News

ഇടുക്കി: കട്ടപ്പന ആനകുത്തിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. തേക്കടിയിൽ നിന്നെത്തിയ ആർആർടി സംഘമാണ് പന്നിയെ വെടിവച്ചത്. ശനിയാഴ്ച രാവിലെയാണ് കണ്ണക്കാത്തടത്തിൽ ബേബിയുടെ പുരയിടത്തിലെ പത്തടിയോളം ആഴമുള്ള കിണറ്റിൽ കൂറ്റൻ കാട്ടുപന്നി വീണത്.

ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയവരാണ് കിണറ്റിൽ പന്നി വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു. പുളിയന്മല സെക്ഷനിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നിയെ വെടിവച്ച് കൊല്ലാമെന്ന് നാട്ടുകാരെ അറിയിച്ചു. തുടർന്ന് കട്ടപ്പന നഗരസഭ അധ്യക്ഷയുടെ അനുമതിയോടെ കുമളിയിൽ നിന്നെത്തിയ ആർആർടി സംഘം പന്നിയെ വെടിവച്ചു കൊലപ്പെടുത്തി.

ലൈസൻസുള്ള തോക്കുകൾ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പിടിച്ചെടുത്തത്തിനാലാണ് പന്നിയെ വെടിവയ്ക്കാൻ പ്രത്യേക സംഘം എത്തിയത്. പന്നിയുടെ ജഡം കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഫിനോയിൽ ഒഴിച്ച് നശിപ്പിച്ച ശേഷം മറവ് ചെയ്തു. കിണറ്റിൽ വീണ കാട്ടുപന്നിക്ക് 70 കിലോയോളം തൂക്കമുണ്ടെന്ന് വനപാലകർ പറഞ്ഞു. മേഖലയിൽ സ്ഥിരമായി കാട്ടുപന്നികൾ വിളകൾ നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

<https://zeenews.india.com/malayalam/kerala/wild-boar-trapped-in-well-shot-dead-by-forest-officials-in-kattappana-idukki-193563

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button