എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ; പ്രതികരണവുമായി നേതൃത്വം
Whether the NSS is approaching the BJP; Lead with response
കോട്ടയം: മന്നം ജയന്തിദിനത്തിലെ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ആശംസയും എൻഎസ്എസിന്‍റെ മറുപടിയും പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിയിക്കുന്നു. മോദിയ്ക്കും അമിത് ഷായ്ക്കും നന്ദിയറിയിച്ച് കത്തയച്ചതും എൻഎസ്എസ് പ്രസിദ്ധീകരണമായ സർവീസിൽ വന്ന മുഖപ്രസംഗവും ബിജെപി നേതാക്കൾ ചർച്ചയാക്കിയതോടെയാണ് എൻഎസ്എസ് സമദൂരം ഉപേക്ഷിച്ച് ബിജെപിയോട് അടുക്കുന്നുവോ എന്ന ചർച്ചകൾ ഉയർന്നത്.
മോദിയുടെയും അമിത് ഷായുടെയും സന്ദേശങ്ങൾ ചേർത്തായിരുന്നു എൻഎസ്എസ് പ്രസിദ്ധീകരണത്തിൽ മുഖപ്രസംഗം വന്നത്. ഇത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ബിജെപിയുമായി എൻഎസ്എസ് അടുക്കുന്നുവോ എന്ന ചർച്ച ആരംഭിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഎസ്എസിന്‍റെ രാഷ്ട്രീയ നിലപാടിൽ മാറ്റം വന്നോ എന്ന ചർച്ചകൾ ഉയരവെ നിലപാട് വ്യക്തമാക്കി സംഘടനാ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഘടനയുടെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറൽ സെക്രട്ടറി ജി വ്യക്തമാക്കിയതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച് സമുദായ ആചാര്യനെ അനുസ്മരിച്ച് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ എൻഎസ്എസ് നന്ദിയറിയിച്ച് കത്തയക്കുകയും ചെയ്തു. എൻഎസ്എസിനോട് ആര് ഈ രീതിയിൽ പെരുമാറിയാലും സമാന സമീപനമാണു സ്വീകരിക്കുക. ഇതിൽ രാഷ്ട്രീയമില്ല’ സുകുമാരൻ നായർ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.