മൊബൈൽ വീഡിയോ എഡിറ്റിംഗ് ചെയ്യാവുന്ന ഒരു കിടിലൻ ആപ്ലിക്കേഷൻ പരിചയപ്പെട്ടാലോ?
What if you came across a great application for mobile video editing?
മൊബൈൽ വീഡിയോ എഡിറ്റിംഗ് ചെയ്യാൻ സഹായിക്കുന്ന അപ്ലിക്കേഷൻസ് ഇന്ന് ധാരാളമായി പ്ലേയ് സ്റ്റോറിലും അതുപോലെ ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്. എന്നാൽ ഇതിൽ ഒട്ടു മുക്കാൽ അപ്പ്ലിക്കേഷൻസും പെയ്ഡ് അല്ലെങ്കിൽ ലിമിറ്റഡ് അക്സസ്സ് ഉള്ള അപ്പ്ലിക്കേഷൻസ് ആയിരിക്കും. ഇതിൽ നിന്നും ഒക്കെ വളരെ വത്യസ്തമായ ഒരു മൊബൈൽ വീഡിയോ എഡിറ്റിംഗ് അപ്ലിക്കേഷൻ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. തികച്ചും സൗജന്യമായ ഒരു എഡിറ്റിംഗ് അപ്ലിക്കേഷൻ ആണിത്. അത് പോലെ തന്നെ ആൻഡ്രോയിഡ് ഫോണിലും,
ആപ്പിൾ ഫോണിലും ഈ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്. എല്ലാ ടാബുകളും തികച്ചും സൗജന്യമായി തന്നെ ഉപയോഗിക്കുന്നതാണ്. അത്യാവശ്യം പ്രൊഫഷണൽ സെറ്റപ്പിലുള്ള ടെസ്റ്റുകളും, അനിമേഷനുകളും, ഇഫക്ടുകളും എല്ലാം ഈ ആപ്പ്ളിക്കേഷന്റെ പ്രത്യേകതകളാണ്. അത് പോലെ തന്നെ ആപ്പ്ളിക്കേഷന്റെ വാട്ടർ മാർക്ക് ഇല്ലാതെ നമുക്ക് വീഡിയോ ഔട്ട്പുട്ട് എടുക്കാൻ പറ്റുന്നതാണ്. ഉഭഭോക്താവിൻറെ യാതൊരു വിവരങ്ങളും നൽകേണ്ടതില്ല എന്നതും ഈ ആപ്ലിക്കേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ക്യാപ് കട്ട് എന്നാണ് ഈ മൊബൈൽ എഡിറ്റിംഗ് അപ്പ്ലിക്കേഷന്റെ പേര്. യൂട്യൂബർസിനും, എഡിറ്റിംഗ് ഇഷ്ടപെടുന്നവർക്കും വളരെ ഉപയോഗ പ്രദമായ ഒരു മൊബൈൽ വീഡിയോ എഡിറ്റിംഗ് അപ്ലിക്കേഷൻ ആണിത്.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക
Email : marwasmedia@gmail.com
Wahid Kureekkatt
Creative Head
Guidance Event Management