വിഎസ്എഫ് ഖത്തർ ‘സ്നേഹാദരം 2020’ന്റെ സ്വാഗത സംഘം രൂപികരിച്ചു
VSF Qatar has formed the Welcome Group for 'Snehadaram 2020'
ദോഹ: സെപ്റ്റംബർ 18ന് നടക്കുന്ന സ്നേഹാദരം 2020’ന്റെ സ്വാഗത സംഘം രൂപീകരിച്ചു. രണ്ട് വർഷത്തെ ഇടവേളകളിൽ നടത്താറുള്ള വി.എസ്.എഫ് സ്നേഹാദരത്തിൽ ഇത്തവണ ജീവ കാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം നടത്തുന്ന നർഗീസ് ബീഗത്തെയാണ് ആദരിക്കുന്നത്.
കൊണ്ടോട്ടി എം എൽ എ, ടി വി ഇബ്രാഹിം ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുഖ്യാതിഥി ആയി ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡേ: കെ.എം നസീർ പങ്കെടുക്കും.പരിപാടിയോട് അനുബന്ധിച്ചു മൈൻഡ് ട്യൂണർ റസാഖിന്റെ സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് ഉള്ള നേതൃ പരിശീലന ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു. വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിമല പാറക്കണ്ടത്തിൽ മുഖ്യ രക്ഷാധികാരിയായും, വി സി മഷ്ഹൂദ്, പി കെ സി അബ്‌ദുറഹ്‌മാൻ, ഭാഗ്യനാഥ്, വി ഗോവിന്ദൻ, പി ആലിക്കോയ എന്നിവർ രക്ഷാധികാരികളുമായി രൂപീകരിക്കപെട്ട സ്വാഗത സംഘത്തിൽ രതീഷ് കക്കോവ് (വി എസ് എഫ് പ്രസിഡണ്ട്),ചെയർമാൻ ആയും ഫൈസൽ കാരാട്, ഉണ്ണികൃഷ്‌ണൻ എള്ളാത്ത് പുറായി, ആസിഫ് കൊട്ടുപാടം എന്നിവർ വൈസ് ചെയർമാൻ മാർ ആയും ജനറൽ കൺവീനർ ആയി റഫീഖ് കാരാട് (VSF സെക്രട്ടറി),കൺവീനർ മാരായി, സി പി റഷീദ് കാരാട് ,ഷാജി കാരാട് ,ഷമീർ കൊട്ടുപാടം ,അബ്ദുൽ ഫത്താഹ്, എന്നിവരെയും തെരഞ്ഞടുത്തു.
കൂടാതെ വിവിധ സബ്കമ്മറ്റികളുടെ ചെയർമാൻ മാർ ആയി ഹമ്മദ് അലി കക്കോവ്(റിസപ്ഷൻ കമ്മറ്റി),മുജീബ്റഹ്മാൻ തിരുത്തിയാട് (ഗസ്റ്റ് പ്രോട്ടോക്കോൾ), ഷക്ക്മീർ പുതുക്കോട് (മെമെന്റൊ കമ്മറ്റി), ഫസീൽ പൊന്നേപാടം (വളണ്ടിയർ കമ്മറ്റി), സി ടി അയമു അഴിഞ്ഞിലം (വെനു കമ്മറ്റി ), ഹാരിസ് വാഴയൂർ( പബ്ലിസിറ്റി), മുഹമ്മദ് അലി പുതുക്കോട് (മീഡിയ), ഹസീബ് ചെണ്ണയിൽ (IT) എന്നിവരെയും കൺവീനർമാരായി മനോജ് കോട്ടുപാടം (റിസപ്ഷൻ കമ്മറ്റി), ഫാസില മഷ്ഹൂദ്, സ്മിത രത്നാകരൻ കാരാട് (ഗസ്റ്റ് പ്രോട്ടോക്കോൾ), ജിതിൻ കക്കോവ്, സന്തോഷ് കക്കോവ് (വളണ്ടിയർ കമ്മറ്റി) ഷുക്കൂർ കോട്ടുപാടം,സമദ് കാരാട് (വളണ്ടിയർ കമ്മറ്റി), ഷാജു കാരാട് അനൂപ് ചുങ്കപള്ളി ,ഷാഫി കോട്ടുപാടം, ഷമീർ വാഴയൂർ (പബ്ലിസിറ്റി), സുരേഷ് പൊന്നേംപാടം, വൃന്ദ രതീഷ് (മീഡിയ), ഹാരിസ് തിരുത്തിയാട് (IT) എന്നിവരെയും തെരഞ്ഞടുത്തു.