Kerala Rural
തൃത്താല ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വിഐപി ലിങ്ക് റോഡ് പൊതുജനങ്ങൾക്കു് തുറന്നു കൊടുത്തു
VIP Link Road in Ward 11 of Trithala Grama Panchayat has been opened to the public
വടക്കാഞ്ചേരി: തൃത്താല ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെവിഐപി ലിങ്ക് റോഡ് കോൺക്രീറ്റ് ചെയ്ത് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണകുമാർ മാസ്റ്റർ ഉൽഘാടനം ചെയ്തു സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനും വാർഡുമെമ്പറുമായ പി.കെ. ചെറിയ രാമൻ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ മുടവനൂർ രാജൻ സ്വാഗതം പറഞ്ഞു. ഹുസൈൻ തട്ടത്താഴത്ത്, ബിജു തിരുവോണം, ടി.വി യൂസഫ് എന്നിവർ ആശംസാപ്രസംഗം നടത്തി. വിജയകുമാർ നന്ദി പറഞ്ഞു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്