രണ്ടാമത്തെ ശബ്ദ നാടകത്തിനായി വിമ തിയട്രിക്സ് ഒരുങ്ങുന്നു
Vima Theatrics is preparing for the second sound drama
ചെറുതുരുത്തി: ആറംങ്ങോട്ടുകര വയലി / വിമ കൂട്ടായ്മയുടെ രണ്ടാമത് ശബ്ദ നാടകം ഒരുക്കുന്നതിനായി വീണ്ടും തയ്യാറെടുക്കുന്നു.
കഴിഞ്ഞ ലോക് ഡൗൺ സമയത്താണ് വിമ തിയട്രിക്സിന്റെ ആദ്യ ശബ്ദ നാടകത്തിന് രൂപം കൊണ്ടത് ,പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ തന്നെയിരിക്കുമ്പോഴാണ് ഇങ്ങനെയൊരു ശബ്ദ നാടകം ചെയ്താലോ എന്ന ആലോചന വന്നത് തുടർന്ന് പല സ്ഥലങ്ങളിൽ ഇരുന്നു കൊണ്ട് ശബ്ദം റെക്കോർഡ് ചെയത് എഡിറ്റ് ചെയ്ത് ‘കിളിവാലൻ പറമ്പ് ‘ എന്ന നാടകം പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു.
നാടകത്തിന്റെ പോസ്റ്റർ പ്രശസ്ത നടനും എഴുത്തുകാരനുമായ മധുപാൽ അദ്ധേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ റിലീസ് ചെയ്യുകയും നാടകത്തിന്റെ റിലീസിങ്ങ് പ്രശസ്ത നടൻ അനൂപ് മേനോൻ നിർവ്വഹിക്കുകയും ചെയ്തു. യൂട്യൂബിൽ 1000ത്തിലധികം പ്രേക്ഷകരുള്ള ഈ നാടകം ഇതിനോടകം വലിയ ജനശ്രദ്ധ പിടിച്ച പറ്റി.
നാടകരചനയും സംവിധാനവും ഇയകൃഷ്ണൻ പെരിങ്ങോടും ശബ്ദമിശ്രണം ഭാഗ്യനാഥ് എം, സാം സന്തോഷ് എന്നിവരും നിർവഹിച്ചിരിക്കുന്നു. ഗാനരചന പുഷ്പലത പെരിങ്ങോട്, സംഗീതം ആലാപനം വിജീഷ് കൊണ്ടയൂർ, ആമുഖം ശങ്കർ മുബൈ ,ഡോ :പ്രമീള നന്ദകുമാറും ക്രിയേറ്റീവ്സ് അരുൺ പി.ജിയും നിർവ്വഹിച്ചിരിക്കുന്ന നാടകത്തിൽ വിശ്വനാഥ് വരവൂർ, ഷീജ വിജീഷ്, അസീസ് ടി.പി, ലക്ഷ്മി സന്തോഷ്, രതീഷ് വരവൂർ, ബാബു കാങ്കലാത്ത്, സിബിലാൽ ഒറ്റപ്പാലം, ശ്രീലക്ഷ്മി വിരുട്ടാണം, നന്ദകിഷോർ എം വിജീഷ് എന്നിവർ വേഷമിട്ടിരിക്കുന്നു.
പി.പത്മരാജന്റെ ‘ലോല’ എന്ന ചെറുകഥയാണ് രണ്ടാമത്തെ ശബ്ദ നാടകത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും ശങ്കർ മുബൈയും, ദീപ്തി വിനോദും രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും സംവിധായകൻ ജയകൃഷണൻ പെരിങ്ങോട് പറഞ്ഞു.
നാടകം കേൾക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
റിപ്പോർട്: ബാബു കാങ്കലാത്ത്