വനിതകൾക്കായി മാത്രം ഒരു രചനാമത്സരം നടത്തുവാൻ വിമ
VIMA conducting an essay competition for women only
സ്ത്രീസമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട എഴുത്തുകാരുടെ രചനാവൈഭവങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരാൻ വയലി – വിമ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി വനിതകൾക്കായി മാത്രം ഒരു രചനാമത്സരം നടത്തുവാൻ വിമ ഉദ്ദേശിക്കുന്നു.
താഴെ പറയുന്ന വിഭാഗങ്ങളിലായിരിക്കും മത്സരം നടത്തുക
* കഥ*
കവിത
ലേഖനം
3 വിഭാഗങ്ങളിലും ഒരേ വിഷയത്തെ ആസ്‌പദമാക്കിയുള്ള രചനകൾ ആണ് ക്ഷണിക്കുന്നത്.
വിഷയം
” കുങ്കുമപ്പൊട്ടിന്റെ കടലാഴങ്ങൾ ”
നിയമാവലി
18 വയസ്സിനു മുകളിൽ ഉള്ള സ്ത്രീകൾക്ക് മാത്രമായി ഈ മത്സരം പരിമിതപ്പെടുത്തിയിരിക്കുന്നു.
📌 സൃഷ്ടികൾ vimapennezhuth2021@gmail.com എന്ന email ഐഡിയിലേക്കോ 9497283586 എന്ന watsapp നമ്പറിലേക്കോ അയക്കേണ്ടതാണ് .
📌 “വിമ – പെണ്ണെഴുത്തുകൾ” എന്ന subject line വച്ചിരിക്കണം.
കൂടെ കൈയ്യെഴുത്ത് പ്രതിയുടെ വ്യക്തമായി കാണാവുന്ന ഫോട്ടോ എടുത്ത് ഇതിന്റെ കൂടെ attach ചെയ്ത് അയക്കേണ്ടതാണ്.
📌 രചനയോടൊപ്പം പേര്,വയസ്സ്,വിലാസം, ഫോൺ നമ്പർ, mail id (ഉണ്ടെങ്കിൽ ), തൊഴിൽ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി രചയിതാവിനെ പറ്റി ഒരു ചെറുകുറിപ്പും അയക്കണം.
📌 കഥ 5 പേജിൽ കവിയരുത്.
📌 കവിത ചുരുങ്ങിയത് 8 വരി മുതൽ 30 വരി വരെ ഉള്ളത് അയക്കാവുന്നതാണ്.
📌 ഒരു വിഭാഗത്തിൽ ഒരു വ്യക്തി ഒരേ ഒരു സൃഷ്ടി മാത്രമേ അയക്കാവൂ.
📌 മുൻപ് പ്രസിദ്ധീകരിച്ച രചനകൾ മത്സരത്തിൽ ഉൾപ്പെടുത്തില്ല. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രചനകൾ മറ്റെവിടെയും പ്രസിദ്ധീകരിക്കരിക്കരുത്. (ആദ്യ 3 സ്ഥാനങ്ങൾക്ക് പുരസ്കാരം / സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം അവയും,ജൂറിയുടെ പ്രത്യേക പരാമർശമുള്ള തെരെഞ്ഞെടുക്കപ്പെട്ട രചനകളും ജനങ്ങളിൽ എത്തിക്കാനുള്ള പദ്ധതികൾ വിമ ആസൂത്രണം ചെയ്യുന്നുണ്ട് )
📌 ജഡ്ജിങ് പാനൽ ആയിരിക്കും വിധി നിർണ്ണയിക്കുക. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
📌 മത്സരം നടത്തിപ്പിന്റെ എല്ലാവിധ തീരുമാനങ്ങളുടെയും അധികാരം വിമയ്ക്ക് ആയിരിക്കും.മത്സരത്തിൽ മാറ്റം വരുത്താൻ സംഘാടകർക്ക് അധികാരമുണ്ടായിരിക്കും.
📌 എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി 2021 ഡിസംബർ 31.
📌 അവസാന തിയതി കഴിഞ്ഞു വരുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല.
📌ദേശീയ വനിതാദിനമായ ഫെബ്രുവരി 13 ന് ഫലപ്രഖ്യാപനം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.
📌കൂടുതൽ വിവരങ്ങൾക്ക് 9497283586, 8129375048 എന്നീ നമ്പറുകളിൽ ബന്ധപെടുക..
VIMA The Media Collective, Vayali Folklore group
Arangottukara.
ബാബു കാങ്കലത്ത്