Kerala
വിജയ് യേശുദാസിന്റെ കാര്‍ അപകടത്തിൽപെട്ടു; ആര്‍ക്കും പരിക്കില്ല
Vijay Yesudas' car involved in accident; No one was hurt
ആലപ്പുഴ: ഗായകൻ വിജയ് യേശുദാസിന്റെ കാര്‍ അപകടത്തിൽപെട്ടു. അദ്ദേഹം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ദേശീയ പാതയിൽ തുറവൂർ ജംഗഷനിൽ ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സുഹൃത്തിനൊപ്പം കാറിൽ വരുന്നതിനിടെ മറ്റൊരു കാര്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു എന്ന് മനോരമ ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.