Kerala

മന്ത്രി എം എം മണിയുടെ മകള്‍ക്ക് വിജയം

Victory for Minister MM Mani's daughter

ഇടുക്കി: വൈദ്യുതി മന്ത്രി എം എം മണിയുടെ മകള്‍ ഇടുക്കിയില്‍ വിജയിച്ചു. സതി കുഞ്ഞുമോനാണ് ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ നിന്ന് വിജയിച്ചത്.

രണ്ട് തവണ പഞ്ചായത്ത് അംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി വി കുഞ്ഞുമോനാണ് ഭര്‍ത്താവ്.

എം എം മണിയുടെ മൂത്ത മകളാണ് സതി. മൂന്നാം തവണയാണ് സതി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. വീട് ഉള്‍പ്പെടുന്ന എന്‍ ആര്‍ സിറ്റി രണ്ടാം വാര്‍ഡില്‍ നിന്ന് രണ്ട് തവണ ജനവിധി നേടിയ സതി ഇപ്രാവശ്യം രാജാക്കാട് പഞ്ചായത്തിലെ ടൗണ്‍ ഭാഗം ഉള്‍പ്പെടുന്ന ഏഴാം വാര്‍ഡില്‍ നിന്നാണ് മത്സരിച്ചത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button