“അക്വാപോണിക്സ് കൃഷി”ക്ക് തുടക്കമിട്ട് വരവൂർ ഗവ.എൽ.പി.സ്കൂൾ
Varavoor Govt. LP School started "Aquaponics-Agriculture"
വടക്കാഞ്ചേരി: ഒട്ടേറെ വൈവിധ്യവും, ന്യൂതന ങ്ങളുമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുമായി വരവൂർ ഗവ.എൽ പി.സ്കൂൾ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി മാറുകയാണ്.
വിൻഡ്മിൽ, സൗരോർജ്ജ റേഡിയോ, സൗര ഘടികാരം, എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി വിദ്യാലയത്തിൽ സജ്ജീകരിച്ച ഈ വിദ്യാലയം ഇപ്പോൾ കുട്ടികൾക്കും , നാട്ടുകാർക്കും, തന്നെ ഉപകാരപ്രദമാകുന്ന രീതിയിൽ പുതിയ കൃഷിരീതിയിലേക്ക് കാലെടുത്തു വെച്ചിരിക്കയാണ്. മത്സ്യ കൃഷിക്കൊപ്പം പച്ചക്കറി കൃഷിയും ചെയ്യാൻ കഴിയുന്ന സംയോജിത കൃഷിരീതിയായ “അക്വാപോണിക്സ് ” എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് , വരവൂർ ഗവ.എൽ.പി.സ്കൂളിന്റെ ജൈവ വൈവിധ്യ പാർക്കിൽ സ്ഥാപിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.വി. നബീസ സ്വിച്ച് ഓൺ നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കെ.കെ.ബാബു ചടങ്ങിന് അധ്യക്ഷസ്ഥാനം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ദീപു പ്രസാദ്,വരവൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വിമല പ്രഹ്ലാദൻ , പി.കെ. യശോദ, വാർഡ് മെംമ്പർ വി.കെ. സേതുമാധവൻ, വടക്കാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മൊയ്തീൻ.എ. ഡയറ്റ് ഫാക്കൽറ്റി ഡോ.കെ. കെ.പി. സംഗീത , കൃഷി ഓഫീസർ എ.വി. വിജിത , വടക്കാഞ്ചേരി CRC കോർഡിനേറ്റർ അഞ്ജന എം.ആർ., എസ്.എം.സി. ചെയർമാൻ എൻ.എച്ച് ഷറഫുദ്ദീൻ , അധ്യാപികയായ പി.വി.അജിത എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ എം.ബി. പ്രസാദ് സ്വാഗതവും, പി.ടി എ പ്രസിഡന്റ് വി.ജി. സുനിൽ. നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : ബാബു കാങ്കലാത്ത്