കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ? ഏത് റൂട്ടിലാകും സർവീസ്? വിശദമായി അറിയാം
Vande Bharat Train
Vande Bharat Train
തിരുവനന്തപുരം: കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഒരുങ്ങുന്നു. എറണാകുളം-ബാംഗ്ലൂർ റൂട്ടിലായിരിക്കും പുതിയ ട്രെയിൻ സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്. നിലവിൽ ട്രെയിനിന്റെ റേക്ക് കൊല്ലത്താണ്. എറണാകുളത്തെ സ്ഥലപരിമിതി മൂലമാണ് കൊല്ലത്ത് ഇട്ടിരിക്കുന്നത്. തീവണ്ടിയുടെ റേക്കുകൾ കേരളത്തിൽ എത്തിയെങ്കിലും സർവീസ് ആരംഭിക്കുന്ന തിയതി ഇതുവരെ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല.
നിലവിൽ തിരുവനന്തപുരം-കാസർകോട്, തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. ആദ്യ വന്ദേഭാരത് സർവീസ് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആരംഭിച്ചത്. സംസ്ഥാനത്ത് നിലവിൽ നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിൻ സർവീസുകളിലും ബുക്കിങ് നല്ല രീതിയിൽ നടക്കുന്നുണ്ട്.
1 – 20633 കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
2 – 20634 തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
3 – 20631 കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ (ആലപ്പുഴ വഴി)
4 – 20632 തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ട്രയിൻ.
മൂന്നാമത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രാ സമയം ഒമ്പത് മണിക്കൂറാകും. ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് സെമി ഹൈ സ്പീഡ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് സർവീസ് ആണ്. ഇത് 800 കിലോമീറ്ററിൽ താഴെയുള്ള അല്ലെങ്കിൽ പത്ത് മണിക്കൂറിൽ താഴെ സമയമെടുക്കുന്ന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റിസർവ്ഡ്, എയർ കണ്ടീഷൻഡ് ചെയർ ട്രെയിൻ സർവീസാണ്.