Kerala

വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പനെ ചവിട്ടിക്കൊന്നു

Elephant Attack During Vaikom TV Puram Temple Festival Mahout Died At Spot | Vaikom Elephant Attack

Elephant Attack During Vaikom TV Puram Temple Festival Mahout Died At Spot |  Vaikom Elephant Attack Malayalam News

കോട്ടയം : വൈക്കം ടിവി പുരത്ത് ഉത്സവത്തിനിടെ ആന ഇടിഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നു. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്  എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നത്. ചങ്ങനാശ്ശേരി സ്വദേശി അരവിന്ദൻ എന്ന സോമിച്ചനാണ് (25) മരിച്ചത്. ഇന്നലെ ഏപ്രിൽ മൂന്നാം തീയതി രാത്രി 9.05 ഓടെയാണ് സംഭവം നടക്കുന്നത്.

REAL ESTATE WEBSITE IN THRISSUR

എഴുന്നള്ളിപ്പിനായി ചട്ടം കയറ്റിയതിനെ ആനയുടെ ആക്രമണം ഉണ്ടായത്. രണ്ടാം പാപ്പാൻ ചങ്ങലെ പിടിച്ചിടുന്ന സമയത്താണ് ആന ആക്രമിച്ചത്. സോമിച്ചനെ തള്ളിയിട്ടതിന് ശേഷം ആന ചവിട്ടുകയായിരുന്നു.  ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമധ്യേ മരണം സംഭവിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ ആഴ്ചയിൽ തൃശൂർ ആറാട്ടുപുഴ പൂരത്തിനിടെ  2 ആനകൾ ഇടഞ്ഞു. തറയ്ക്കൽ പൂരത്തിനിടെ ആയിരുന്നു സംഭവം. തുടർന്ന് രണ്ട് ആനകൾ തമ്മിൽ കൊമ്പ് കോർക്കുകയും ചെയ്തിരുന്നു.  ഗുരുവായൂർ രവികൃഷ്ണനെന്ന ആനയും പുതുപ്പള്ളി അർജ്ജുനൻ എന്ന ആനയുമാണ് ഇടഞ്ഞത്.

REAL ESTATE WEBSITE IN THRISSUR

<https://zeenews.india.com/malayalam/kerala/elephant-attack-during-vaikom-tv-puram-temple-festival-mahout-died-at-spot-191781

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button