ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആരോഗ്യ രംഗത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളും, ബോധവൽക്കരണവും, പുനരധിവാസവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വി കെയർ ഖത്തറിന്റെ ഭാരവാഹികൾ പുതിയതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതിയെ കണ്ടു. സംഘടന ചെയ്തുകൊണ്ടിരിക്കുന്ന സൽ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദമായി മനസ്സിലാക്കുകയും അന്വേഷിച്ച് അറിയുകയും ചെയ്തു.
ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ ചെന്നുകണ്ടു സ്വാന്ത്വനം നൽകുക, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക. സ്കൂൾ വിദ്യാർത്ഥികൾക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ജീവിത രക്ഷാമാർഗങ്ങ ളെ കുറിച്ചുള്ള ബോധവൽക്കരണം, ഹമദ് ആശുപത്രിയിൽ ഇന്ത്യൻ പ്രവാസികൾക്കായി ഉണ്ടായിരുന്ന ഹെൽപ്പ് ഡെസ്ക് , സംഘടന നേതൃത്വം നൽകി നടത്തിയ വിവിധ മെഡിക്കൽ ക്യാമ്പുകളെ കുറിച്ചും വിശദമായി മനസ്സിലാക്കി അദ്ദേഹം വി കെയറിനെ പ്രശംസിച്ചു.
ചെയർമാൻ കെ മുഹമ്മദ് ഈസ, പ്രസിഡൻറ് മുഹമ്മദ് ഷാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ്, ട്രഷറർ ഇറാർ പറമ്പത്ത്, അഡ്വൈസറി ബോർഡ് ചെയർമാൻ ഡോക്ടർ ബിജു ഗഫൂർ, എക്സിക്യട്ടീവ് മെമ്പർമാരായ ഖലീൽ എ,പി., അബ്ദുൽ സലാം എന്നിവർ സംഘത്തിലുണ്ടായിരുന്നു.