Health

മൂത്രത്തില്‍ പത; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Urinary incontinence; Things to watch out for

നമ്മുടെ ശരീരം തന്നെ പലപ്പോഴും പല രോഗങ്ങളുടേയും സൂചന നല്‍കും. ഇതിനാല്‍ തന്നെ ശരീരത്തിലുണ്ടാകുന്ന മാററങ്ങള്‍ നാം ഏറെ ശ്രദ്ധയോടെ കാണേണ്ടതും അത്യാവശ്യം തന്നെയാണ്. നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ മാത്രമല്ല, ശരീര വിസര്‍ജ്യങ്ങള്‍ പോലും ഇതിനുള്ള തെളിവാണ്. മൂത്രത്തിന്റെ കാര്യം തന്നെയെടുക്കാം. മൂത്രത്തിലുണ്ടാകുന്ന നിറ വ്യത്യാസവും അളവു വ്യത്യാസവും ഗന്ധവ്യത്യാസവുമെല്ലാം തന്നെ പല രോഗങ്ങളുടേയും ആദ്യ സൂചനകള്‍ നല്‍കുന്നു. ഇതിലൊന്നാണ് മൂത്രത്തില്‍ കണ്ടു വരുന്ന പത. ചിലപ്പോള്‍ ഇത് താല്‍ക്കാലികമായി ഉണ്ടാകാം. എന്നാല്‍ സ്ഥിരമായി മൂത്രം പതഞ്ഞു വരുന്നതിന് കിഡ്‌നിയുടെ തകരാറുമായി ബന്ധമുണ്ടെന്നതാണ് അര്‍ത്ഥം. കിഡ്‌നി പ്രശ്‌നത്തിലാകുന്നുവെന്നതിന്റെ സൂചനയാണിത്.

മൂത്രത്തില്‍ കണ്ടു വരുന്ന പത

മൂത്രത്തില്‍ കണ്ടു വരുന്ന പത പ്രോട്ടീനാണ്. സാധാരണ ഗതിയില്‍ പ്രോട്ടീന്‍ രക്തത്തില്‍ കണ്ടു വരുന്നു . മൂത്രത്തില്‍ പ്രോട്ടീന്‍ കാണേണ്ട കാര്യമില്ല. കിഡ്‌നിയാണ് ശരീരത്തില്‍ അരിപ്പയുടെ ധര്‍മം ചെയ്യുന്നത്. അതായത് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. രക്തം അരിയിക്കുന്നതും ഇതിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും കിഡ്‌നിയാണ്. എന്നാല്‍ കിഡ്‌നി പ്രോട്ടീന്‍ അരിച്ചു കളയുന്നില്ല. അരിപ്പയുടെ ദ്വാരങ്ങള്‍ക്ക് വികാസമുണ്ടാകുമ്പോഴാണ്, അതായത് കിഡ്‌നിയുടെ ദ്വാരങ്ങള്‍ക്ക് വികാസമുണ്ടാകുമ്പോഴാണ് ഈ പ്രോട്ടീനും രക്തത്തില്‍ നിന്ന് മൂത്രത്തിലേയ്ക്ക് കടക്കുന്നത്. സാധാരണ ഗതിയില്‍ മൂത്രത്തില്‍ 150 മില്ലി വരെ പ്രോട്ടീനുണ്ട്. ഇതില്‍ 30 മില്ലിയാണ് ആല്‍ബുമിന്‍. ബാക്കിയുള്ളത് മറ്റു ഘടകങ്ങളാണ്.

ആല്‍ബുമിന്‍

വാസ്തവത്തില്‍ 30 മില്ലിയില്‍ കുറവേ ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ മൂത്രത്തില്‍ കാണാവൂ. ഇതിനേക്കാള്‍ അളവ് മൂത്രത്തിലുണ്ടെങ്കില്‍ മൈക്രോ ആല്‍ബുമിന്‍ യൂറിയ എന്നാണ് അറിയപ്പെടുന്നത്. ഷുഗര്‍ കാരണം കിഡ്‌നിയ്ക്കു പ്രശ്‌നമുണ്ടാകുമ്പോള്‍ ഇതുണ്ടാകും. പ്രമേഹം കിഡ്‌നിയെ ബാധിയ്ക്കുന്നുവെന്നതിന്റെ ആദ്യ സൂചനകളാണിത്. രക്തത്തില്‍ ക്രിയാറ്റിനിന്‍ കൂടുന്നതാണ് വൃക്ക രോഗത്തിന്റെ ഒരു പ്രധാന ലക്ഷണം. എന്നാല്‍ ഈ ക്രിയാറ്റിനിന്‍ രകത്തില്‍ വരുന്നതിന് മുന്‍പേ തന്നെ മൈക്രോ ആല്‍ബുമിന്‍ ഉണ്ടെങ്കില്‍ ഇത് പ്രമേഹം വൃക്കയെ ബാധിയ്ക്കുന്നുവെന്നതിന്റെ സൂചയാണ്. അതായത് പ്രമേഹം കാരണം വൃക്കയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നര്‍ത്ഥം.

​300എംഎല്ലില്‍ കൂടുതല്‍ ആല്‍ബുമിന്‍

300-

300എംഎല്ലില്‍ കൂടുതല്‍ ആല്‍ബുമിന്‍ കാണുന്നത് മാക്രോ ആല്‍ബുമിന്‍ യൂറിയ എന്നാണ് പറയുന്നത്. മൂത്രത്തില്‍ പ്രോട്ടീന്‍ കാണുന്നത് ഗുരുതരമായി കാണുന്നതിന് കാരണങ്ങളുണ്ട്. രക്തത്തിലെ പ്രോട്ടീന്‍ നഷ്ടപ്പെടുമ്പോള്‍ ഇത് കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നു. ഭാവിയില്‍ ക്രിയാറ്റിനിന്‍ എന്ന ഘടകം കിഡ്‌നിയില്‍ കൂടാനും കിഡ്‌നി തകരാകാനും സാധ്യത ഏറെയാണ്. മാത്രമല്ല, പ്രോട്ടീന്‍ ഇതേ രീതിയില്‍ ശരീരത്തില്‍ നിന്നും നഷ്ടപ്പെടുമ്പോള്‍ ഹൃദ്രോഗം പോലുളള രോഗങ്ങള്‍ക്കു കൂടി സാധ്യത ഏറുന്നു.

പ്രമേഹം

കുട്ടികളില്‍ നെഫ്രോട്ടിക് സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ കാരണം മൂത്രത്തിലൂടെ ഇത്തരത്തില്‍ പത പോലെ പ്രോട്ടീന്‍ പോകുന്നു. കുട്ടികളിലുടെ ശരീരത്തില്‍ നീരും മറ്റുമുണ്ടാകുന്നു. മുതിര്‍ന്നവരില്‍ മുകളില്‍ പറഞ്ഞ പ്രമേഹം പോലുള്ളവയല്ലാതെ ബിപിയും ഇതിന് കാരണമാകുന്നു കിഡ്‌നിയുടെ ഗ്ലോമറുലസ് എന്ന അരിപ്പകളിലുണ്ടാകുന്ന പ്രശ്‌നം പ്രോട്ടീന്‍ പോകുന്നതിനു കാരണമാകും. അതായത് പ്രോട്ടീന്‍ പോകുന്നതിന്, മൂത്രം ഇതേ രീതിയില്‍ പതഞ്ഞു പോകുന്നതിന് കിഡ്‌നി പ്രശ്‌നമുള്‍പ്പെടെ പല കാരണങ്ങളുമുണ്ട്. ഇതിനൊപ്പം ചിലപ്പോള്‍ ശരീരത്തില്‍ നീരുമുണ്ടാകും.

​ഇതല്ലാതെ

ഇതല്ലാതെ വൃക്കയിലെ കല്ല്, അടിക്കടി വരുന്ന യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ളവയും ആല്‍ബുമിന്‍ കണ്ടെത്താന്‍ കാരണമാകും. ഇത് താല്‍ക്കാലികമായി വരുന്ന അവസ്ഥയാണ്. അണുബാധ, കൂടുതല്‍ വണ്ണം തുടങ്ങിയ ഘട്ടങ്ങളില്‍ വൃക്കകള്‍ക്ക് സമ്മര്‍ദമുണ്ടാകും.മൂത്രം പതയുന്നുവെങ്കില്‍, ഇത് സ്ഥിരമെങ്കില്‍ ഇതിന് ആദ്യം വേണ്ടത്‌യൂറിന്‍ മൈക്രോ ആല്‍ബുമിന്‍ ടെസ്റ്റു ചെയ്യുക എന്നതാണ്. പാരമ്പര്യവും വൃക്ക രോഗത്തിന് കാരണമാകും. പ്രത്യേകിച്ചും കുടുംബത്തില്‍ പാരമ്പര്യമായി വൃക്ക രോഗമെങ്കില്‍ 35 വയസിനു മുകളില്‍ യൂറിന്‍ മൈക്രോ ആല്‍ബുമിന്‍ ടെസ്റ്റു ചെയ്യേണ്ടതാണ്. ഇവരില്‍ മൂത്രത്തിലെ ആല്‍ബുമിന്‍ സാധ്യത കണ്ടെത്തുകയും വേണം. വൃക്ക രോഗത്തിന്റെ ഏറ്റവും തുടക്ക ലക്ഷണമായി ഇതിനെ കാണാം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button