Qatar

ശമ്പളം ലഭിക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുമടയെ മാറ്റാം; സൗദി

Unpaid domestic workers can shift employment; Saudi

റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനവുമായി സൗദി. ഇതിന്റെ ഭാഗമായി തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതിയില്‍ നിലവിലെ തൊഴില്‍ നിയമത്തില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിരിക്കുകയാണ് അധികൃതര്‍. രാജ്യത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയെന്ന വിഷന്‍ 2030ന്റെ ഭാഗമായുള്ള പദ്ധതികള്‍ പ്രകാരമാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍.

​അപകടകരമായ തൊഴില്‍ ചെയ്യിച്ചാലും സ്‌പോണ്‍സറെ മാറ്റാം

ഇതുപ്രകാരം തൊഴിലുടമ കൃത്യമായി ശമ്പളം നല്‍കുന്നില്ലെങ്കില്‍ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലുടമയെ കണ്ടെത്തി മാറാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുവാദമുണ്ടായിരിക്കും. അതോടൊപ്പം അപകടമായതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ജോലികള്‍ ചെയ്യിപ്പിക്കുന്ന കേസുകളിലും പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് തൊഴില്‍ മാറാന്‍ വീട്ടുജോലിക്കാര്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളിലും സ്‌പോണ്‍സറെ മാറ്റാന്‍ മുന്‍ സ്‌പോണ്‍സറുടെ സമ്മതം വേണമെന്ന നിബന്ധന ബാധകമാവില്ല.

​പ്രൊബേഷന്‍ കാലയളവില്‍ കരാര്‍ റദ്ദാക്കിയാല്‍

ഇതിനു പുറമെ, ഒരു തൊഴിലുടമ ഗാര്‍ഹിക തൊഴിലാളിയെ അനുവാദമില്ലാതെ മറ്റൊരാളുടെ കീഴിലേക്ക് മാറ്റുന്ന സന്ദര്‍ഭങ്ങളില്‍ അതിന് നിന്നു കൊടുക്കേണ്ട ബാധ്യത ജീവനക്കാര്‍ക്കില്ലെന്നും പുതിയ നിയമ ഭേദഗതി വ്യക്തമാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യ തൊഴിലുടമ പറയുന്ന ആളുടെ കീഴിലേക്ക് മാറണമെന്ന് നിര്‍ബന്ധമില്ല. എന്നു മാത്രമല്ല, സ്‌പോണ്‍സറുടെ അനുവാദമില്ലാതെ തന്നെ തനിക്ക് ഇഷ്ടപ്പെട്ട പുതിയ സ്‌പോണ്‍സറെ കണ്ടെത്തി തൊഴില്‍ മാറ്റം നടത്താം. പ്രൊബേഷന്‍ കാലയളവില്‍ തൊഴിലുടമ തൊഴില്‍ കരാര്‍ റദ്ദാക്കുന്ന കേസുകളിലും ഗാര്‍ഹിക തൊഴിലാളിക്ക് സ്വന്തം നിലയ്ക്ക് മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്താനാവും. ഇതിന് ആദ്യ സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

​പരിഷ്‌ക്കരണം വിഷന്‍ 2030ന്റെ ഭാഗം

-2030-

രാജ്യത്തെ തൊഴില്‍ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങളെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റും മനുഷ്യക്കടത്തിനെതിരായ ദേശീയ കമ്മിറ്റിയുടെ അധ്യക്ഷനുമായ ഡോ. അവ്വാദ് അല്‍ അവ്വാദ് പറഞ്ഞു. ലക്ഷക്കണക്കിന് വരുന്ന ഗാര്‍ഹിത തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് പുതിയ നിയമഭേദഗതികളൈന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030ന്റെ ഭാഗമായാണ് ഈ തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button