‘ബ്രൂസ് ലി’ ആകാന്‍ ഉണ്ണി മുകുന്ദന്‍; വൈശാഖിന്റെ മാസ് ആക്ഷന്‍ ചിത്രം
Unni Mukundan to be 'Bruce Lee'; Mass action film by Vaishakh
ഉണ്ണി മുകുന്ദന്‍ എന്ന നടനെ മലയാള സിനിമയിലെ താരമാക്കി മാറ്റിയ സിനിമയാണ് മല്ലു സിങ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ തന്റെ വരവറിയിക്കുകയായിരുന്നു. മല്ലു സിങ് പുറത്തിറങ്ങി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ണി മുകുന്ദനും വൈശാഖും വീണ്ടും കൈകോര്‍ക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍ ആരാധകര്‍ക്കായി ഇതാ ഒരു സമ്മാനം നല്‍കിയിരിക്കുന്നു.
ഉണ്ണി മുകുന്ദനും വൈശാഖും കൈകോര്‍ക്കുന്ന പുതിയ ചിത്രം ബ്രൂസ് ലിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയയിലൂടെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ആക്ഷന്‍ ചിത്രമായിരിക്കും ബ്രൂസ് ലി എന്നു പോസ്റ്ററില്‍ നിന്നു തന്നെ വ്യക്തമാണ്. താടിയും മുടിയും നീട്ടി മാസ് ഗെറ്റപ്പിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുന്നത്. ഉദയ്കൃഷ്ണയാണ് ഈ മാസ് ആക്ഷന്‍ ചിത്രത്തിന്റെ തിരക്കഥ.
ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം ഉണ്ണി മുകന്ദന്റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് നിര്‍മ്മിക്കുന്നത്. 25 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. പുലിമുരുകനും മധുരരാജയുമെല്ലാം ഒരുക്കിയ വൈശാഖ് ഉണ്ണി മുകുന്ദനുമായി കൈകോര്‍ക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
2021 ലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. നിലവില്‍ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ തിരക്കിലാണ് ഉണ്ണി മുകുന്ദന്‍. ചിത്രത്തിനായി ശരീരഘടനയില്‍ ഉണ്ണി മുകുന്ദന്‍ മാറ്റം വരുത്തിയിരുന്നു.