തൊടുപുഴ: യുഡിഎഫ് ഇടുക്കിയിൽ വന്‍ വിജയം നേടുമെന്ന് പി.ജെ. ജോസഫ്. ഈ തെരഞ്ഞെടുപ്പ് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ രണ്ടില കരിഞ്ഞുപോകുമെന്നും ചെണ്ട കൊട്ടിക്കയറുമെന്നും പി. ജെ. ജോസഫ് പറഞ്ഞു.
ഇടുക്കി ജില്ലാപഞ്ചായത്തിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. കൈപ്പത്തിയും ചെണ്ടയും തമ്മില്‍ അഭേധ്യമായ ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും മുന്നണിയില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു. തൊടുപുഴ പുറപ്പുഴ സ്‌കൂളിലാണ് പി. ജെ. ജോസഫ് വോട്ട് രേഖപ്പെടുത്തിയത്.
അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ സാന്നിദ്ധ്യം എൽഡിഎഫിനെ ശക്തിപ്പെടുത്തിയെന്ന് ജെസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതിന് പുറമെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് റെക്കോഡ് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫിന് ഇത്തവണ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെന്നും ജോസ് കെ മാണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുഡിഎഫുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പുറത്തുവന്ന കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം ഇത്തവണ ഇടതു പക്ഷത്തിനൊപ്പം നിന്നാണ് ജനവിധി തേടുന്നത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും നിര്‍ണായകമായേക്കും.
സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും സ്വര്‍ണക്കടത്ത് കേസിൽ ഉള്‍പ്പെട്ടിരിക്കുന്ന ഉന്നതന്റെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.