സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് പങ്കെടുക്കില്ല; വീട്ടിലിരുന്ന് ടിവിയിൽ കാണും
UDF will not attend swearing in ceremony; You can watch it on TV at home

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കൺവീനർ എംഎം ഹസൻ. കൊവിഡ് അതിതീവ്ര സാഹചര്യത്തിൽ സത്യപ്രതിജ്ഞാ നടത്തുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്.
ലളിതമായ ചടങ്ങ് നടത്തേണ്ടതെന്നും ഗുരുതര സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് തെറ്റാണെന്ന് യുഡിഎഫ് കൺവീനർ ഹസൻ പറഞ്ഞു. അതേസമയം, യുഡിഎഫ് എംപിമാരും എംഎൽഎമാരും ചടങ്ങ് ബഹിഷ്കരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം വീട്ടിലിരുന്ന സത്യപ്രതിജ്ഞ കാണുമെന്നും അദ്ദേഹം പറഞ്ഞു.
140 എംഎൽഎമാരേയും 20 എംപിമാരേയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എൽഡിഎഫ് തീരുമാനമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി തന്നെ ഇന്നലെ 500 പേര്‍ അധികമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മൂന്ന് കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന പ്രാരരംഭ ചടങ്ങിൽ 500 വലിയ എണ്ണമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.