Kerala

തൃശൂർ പൂരത്തിനെത്തുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി

Two doses of vaccine were made compulsory for those coming to Thrissur Pooram

തൃശൂർ: തൃശൂർ പൂരം കാണാനെത്തുന്നവർ വാക്സിന്റെ രണ്ട് ഡോസുകൾ എടുത്തിരിക്കണമെന്ന് നിർബന്ധമാക്കി ഉത്തരവിറക്കി. വാക്സിന്റെ ഒറ്റ ഡോസ് മതിയെന്ന നിർദ്ദേശം പിൻവലിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പൂരത്തിനായി ഇറക്കിയ പ്രത്യേക ഉത്തരവിൽ പറയുന്നു.

കർശന നിബന്ധനയെങ്കിൽ പൂരം നടത്തിപ്പ് പ്രയാസമാകുമെന്നും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു.

പൂരത്തോടനുബന്ധിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൂരത്തിന്റെ ഭാരവാഹികൾ, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനയുടെ ഉടമസ്ഥന്മാർ, പാപ്പാന്മാർ, ക്രമസമാധാനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എൻകെ കൃപ ക്രിമിനൽ നിയമം 144 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു.

ഏപ്രിൽ 23, 24 തിയ്യതികളിൽ ഘടക പൂരങ്ങൾക്കെത്തുന്നവർ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണം. ആനകളെ എഴുന്നള്ളിക്കുന്നതുമായും വെടിക്കെട്ട് നടത്തുന്നതുമായും ബന്ധപ്പെട്ടുള്ള സുപ്രീംകോടതി, ഹൈക്കോടതി, സർക്കാർ ഉത്തരവുകൾ പാലിക്കണം.

നീരുള്ളതോ, മദപ്പാടുള്ളതോ, വെടിക്കെട്ട് നടത്തുമ്പോൾ വിരണ്ടോടുന്നതോ, വികൃതികളായ ആനകളേയും 21,22,23,24 തിയ്യതികളിൽ തൃശൂർ പട്ടണത്തിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഇവയെ പൂര എഴുന്നള്ളിപ്പിന് ഉപയോഗിക്കാനും പാടുള്ളതല്ല.

പൂരം നടക്കുന്ന തിയ്യതികളിൽ ഹെലികോപ്റ്റർ, ഹെലികാം എയർഡ്രോൺ, ജിമ്മിജിബ് കാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂ‍ര്‍ണ്ണായി നിരോധിച്ചിട്ടുണ്ട്.

പൂരം സംഘടിപ്പിക്കുന്നവരും പങ്കെടുക്കുന്നവരും നി‍ര്‍ബന്ധമായും മാസ്ക് ധരിക്കണം. കൂടാതെ സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button