Kerala
പത്തനംതിട്ടയിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് 2 മരണം
Two died in a collision between container lorry and car in pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. സംഭവം നടന്നത് പത്തനംതിട്ട തുമ്പമണ്ണിലാണ്. ഇന്നലെ രാത്രി 11:15 ഓടെയായിരുന്നു അപകടം.
തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ, ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം എന്നിവരാണ് മരിച്ചത്. ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ചത്.
അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ച രണ്ടുപേരും കാർയാത്രികരാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
<https://zeenews.india.com/malayalam/kerala/two-died-in-a-collision-between-container-lorry-and-car-in-pathanamthitta-190917