
ഒടുവില്‍ രാജ്യം കാത്തിരുന്ന ആ സന്തോഷവാര്‍ത്ത എത്തി. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പതിനേഴ് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് 41 തൊഴിലാളികളെ പുറത്തെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ 17 ദിവസമായി ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു. ‘ഉത്തരകാശിയിലെ നമ്മുടെ തൊഴിലാളി സഹോദരങ്ങളെ തുരങ്കത്തിൽ നിന്ന് പുറത്തെത്തിയ്ക്കുന്നതിനായി നടത്തിയ രക്ഷാപ്രവർത്തനത്തിനട്ട് വിജയം എല്ലാവരേയും വികാരഭരിതരാക്കുന്നതാണ്, നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവര്‍ക്കും പ്രചോദനമാണ്, നിങ്ങൾക്കെല്ലാവർക്കും നല്ല ആരോഗ്യവും നല്ല ആരോഗ്യവും നേരുന്നു”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
उत्तरकाशी में हमारे श्रमिक भाइयों के रेस्क्यू ऑपरेशन की सफलता हर किसी को भावुक कर देने वाली है।
टनल में जो साथी फंसे हुए थे, उनसे मैं कहना चाहता हूं कि आपका साहस और धैर्य हर किसी को प्रेरित कर रहा है। मैं आप सभी की कुशलता और उत्तम स्वास्थ्य की कामना करता हूं।
यह अत्यंत…
— Narendra Modi (@narendramodi) November 28, 2023
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ ഈ സുഹൃത്തുക്കൾ ഇപ്പോൾ അവരുടെ പ്രിയപ്പെട്ടവരെ കാണുമെന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിക്കുന്ന ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാവില്ല, പ്രധാനമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു, അവരുടെ ധീരതയും നിശ്ചയദാർഢ്യവും നമ്മുടെ തൊഴിലാളി സഹോദരങ്ങൾക്ക് പുതുജീവൻ നൽകി. ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും മാനവികതയുടെയും ടീം വർക്കിനട്ട്യും മഹത്തായ മാതൃക വെച്ചിരിക്കുന്നു, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളേയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച രാത്രി 7.45ഓടെയാണ് ടണലില്‍ കുടുങ്ങിയ തൊഴിലാളികളില്‍അഞ്ചുപേരെ ആദ്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് ബാക്കിയുള്ളവരേയും പുറത്തെത്തിച്ചു. ടണലിന് മുന്നില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും സ്ഥലത്ത് എത്തിയിരുന്നു.
സില്‍ക്യാരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെക്കാണ് തൊഴിലാളികളെ ആദ്യം കൊണ്ടുപോയിരിയ്ക്കുന്നത്.
ഈ മാസം 12നാണ് ജോലിക്കിടെ തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികള്‍ കുടുങ്ങിയത്.