പ്രതിരോധ ശേഷി കൂട്ടണോ?; ത്രിഫല ചായ വളരെ ഉത്തമം.
Triphala tea is very good for Increase human immunity.
ലോകമെന്പാടും കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ശക്തമായ രോഗപ്രതിരോധ ശേഷിയുടെ പ്രാധാന്യം വളരെ വലുതാണ്. ശക്തമായ രോഗപ്രതിരോധ സംവിധാനം മനുഷ്യ ശരീരത്തെ രോഗകാരികളായ ബാക്ടീരിയകളിൽ നിന്നും വൈറസിൽ നിന്നും സംരക്ഷിക്കുകയും ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും നിലനിർത്തുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പരമ്പരാഗത ആയുർവേദ സസ്യങ്ങളുടെ ഉപയോഗം ഒരിക്കലും ഒഴിവാക്കാനാകില്ല. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ ചേർന്നതാണ് ത്രിഫല. ഇത് നൂറ്റാണ്ടുകളായി മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിച്ചു വരുന്ന ആല്ബ്ഹ്ഹ്ത്ത കൂട്ടാണ്. ഓരോ ചേരുവയും ശരീരത്തിലെ മൂന്ന് ദോഷങ്ങളിലും നല്ല സ്വാധീനം ചെലുത്തുന്നു. ദിവസവും ത്രിഫല പൊടി കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ആയുർദൈർഘ്യം വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.
ത്രിഫലയുടെ ചേരുവകളിലൊന്നായ അംല അഥവാ ഇന്ത്യൻ നെല്ലിക്ക ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, ഫൈബർ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും കൊളസ്ട്രോൾ നില നിയന്ത്രിക്കാനും മുടി, നഖം, പല്ലുകൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. രണ്ടാമത്തെ ചേരുവയായ ബിബിതാകി എന്നും അറിയപ്പെടുന്ന താന്നിക്ക ഒരു പോഷക സാന്ദ്രമായ സസ്യമാണ്. പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ്, ചെമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് ഇത്. രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഈ സസ്യം സഹായിക്കുകയും, കൂടാതെ, ഇവ നിങ്ങളുടെ എല്ലുകളെ ആരോഗ്യകരവും ശക്തവുമായി നിലനിർത്തുകയും ചെയ്യുന്നു. മൂന്നാമനായ കടുക്ക ആന്റിഓക്‌സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും നിറഞ്ഞതാണ്. ദഹനം, ശരീരഭാരം കുറയ്ക്കൽ, തൊണ്ടവേദന, അലർജി, മലബന്ധം എന്നിവയ്ക്ക് ഇത് ഉത്തമ പരിഹാരമാണ്.
ആവശ്യമായ ചേരുവകൾ ഒരു കപ്പ് വെള്ളം ഒരു ടീസ്പൂൺ ത്രിഫല പൊടി അല്ലെങ്കിൽ ഒരു കപ്പ് വെള്ളം ഒരു നെല്ലിക്ക ഒരു താന്നിക്ക ഒരു കടുക്ക
തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളായും പൊടിച്ച രൂപത്തിലും ഈ മൂന്ന് ഔഷധങ്ങളുടെയും മിശ്രിതം ലഭ്യമാണ്.
ഒരു കപ്പ് ചൂടുവെള്ളം എടുത്ത് അതിൽ ഒരു ടീസ്പൂൺ ത്രിഫല പൊടി കലർത്തുക. ഇത് രണ്ട് മിനിറ്റ് നേരം തിളയ്ക്കാൻ HeaHhഅനുവദിക്കുക. ശേഷം, ആവശ്യമായ ചൂടിൽ കുടിക്കുക.
ഒരു കുഴിഞ്ഞ പാൻ എടുത്ത് അതിൽ ഒരു നെല്ലിക്ക, ഒരു താന്നിക്ക, ഒരു കടുക്ക എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത്, വെള്ളം തിളച്ച് വരുമ്പോൾ തീ അണച്ച്, ഈ മിശ്രിതം രണ്ടോ മൂന്നോ മിനിറ്റ് നേരം മാറ്റി വയ്ക്കുക. ശേഷം, ഇത് ഒരു കപ്പിൽ അരിച്ചെടുത്ത് കുടിക്കുക. രുചിക്കായി ഒരു ടീസ്പൂൺ നാരങ്ങ നീര് ഇതിലേക്ക് ചേർക്കാം.
ത്രിഫല ചായയുടെ മറ്റ് ചില ഗുണങ്ങൾ
ഇത് ശരീരത്തിൽ കോളിസിസ്റ്റോക്കിനിൻ സ്രവിക്കാൻ സഹായിക്കുന്നു, ഇത് നമ്മെ വിശപ്പ് അനുഭവപ്പെടാതെ വയർ നിറഞ്ഞതായി അനുഭവിപ്പിക്കുകയും അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. അതുവഴി ശരീരഭാരം നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു.
ഇത് നിങ്ങളുടെ ശരീരത്തെ വിഷാംശത്തിൽ നിന്ന് മുക്തമാക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് രോഗമുണ്ടാക്കുന്ന ദുഷിച്ച വസ്തുക്കളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നു. ദഹന സംബന്ധിയായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മലവിസർജ്ജനം നിയന്ത്രിക്കാൻ ഈ ചായ കുടിക്കുന്നത് നിങ്ങളെ സഹായിക്കും.
പല്ലിലെ ഫലകം, മോണരോഗം, മോണ പഴുപ്പ്, വായയിലെ അൾസർ (വായ്പുണ്ണ്) തുടങ്ങിയ ദന്ത പ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ്. സ്ത്രീകളിൽ മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (യുടിഐ) ബാധിക്കുമ്പോൾ, അവർ ഈ ചായ കുടിക്കുന്നത് ഗുണകരമാണ്.
വെറും വയറ്റിൽ ത്രിഫല ചായ കുടിക്കുന്നതാണ് നല്ലത്. രാത്രി ഉറങ്ങാൻ പോകുന്നതിന് 30 മിനിറ്റ് മുൻപും നിങ്ങൾക്ക് ഇത് കുടിക്കാവുന്നതാണ്.