Kerala
നാഗർകോവിൽ-കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി; 11 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി
Train Cancelled|11 train services have been canceled due to maintenance work on Nagercoil-Kanyakumari sections
Malayalam News
തിരുവനന്തപുരം: നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന് 11 ട്രെയിനുകൾ റദ്ദാക്കി. കൂടാതെ 11 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ഇന്ന് മുതൽ ഏപ്രിൽ 1 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നാഗർകോവിൽ- കന്യാകുമാരി അൺ റിസർവ്വ്ഡ് എക്സ്പ്രസ്, കന്യാകുമാരി- കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം- ആലപ്പുഴ അൺറിസർവ്വ്ഡ എക്സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. പൂനെ- കന്യാകുമാരി ജയന്തി എക്സ്പ്രസ്സ്, ബാംഗ്ലൂർ- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുമെന്നും ദക്ഷിണ റെയിൽവ്വേ അറിയിച്ചു.
<https://zeenews.india.com/malayalam/kerala/11-train-services-have-been-canceled-due-to-maintenance-work-on-nagercoil-kanyakumari-sections-190949