Kerala

അതിശക്ത ചുഴലിക്കാറ്റായി ടൗട്ടെ; ഇന്നും കേരളത്തിൽ പരക്കെ മഴ; കടൽക്ഷോഭത്തിനും സാധ്യത

Toute as a hurricane; Widespread rains in Kerala today; Risk of seasickness

തിരുവനന്തപുരം: കേരളതീരത്തു കൂടി കടന്നു പോയ ടൗട്ടേ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് അതിശക്ത ചുഴലിക്കാറ്റായതായി കാലാവസ്ഥാ റിപ്പോര്‍ട്ട്. നിലിൽ ഗോവയിലെ പനാജി തീരുത്തു നിന്ന് 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മുംബൈ തീരം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കടുതൽ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിൻ്റെ പ്രവചനം മൂലം കേരളത്തിൽ ഇന്നും അതിതീവ്രമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ സമിതി വ്യക്തമാക്കുന്നത്. വടക്കൻ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായിരിക്കും ചുഴലിക്കാറ്റിൻ്റെ പ്രഭാവം കൂടുതൽ. വടക്കൻ ജില്ലകളിലെ തീരങ്ങളിൽ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. കേരളതീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകുന്നതിനും പൂര്‍ണവിലക്കുണ്ട്. ഞായറാഴ്ച വൈകിട്ടത്തെ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിൽ ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

മധ്യകിഴക്കൻ അറബിക്കടലി. രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റിൻ്റെ ഫലമായി കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ കാറ്റു മഴയുമാണ് സംസ്ഥാനത്തു ലഭിക്കുന്നത്. പല തീരദേശമേഖലകളിലും കടൽക്ഷോഭമുണ്ടാകുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു. നിലവിൽ ചുഴലി കേരളതീരം വിട്ടിട്ടുണ്ടെങ്കിലും ഇതിൻ്റെ പ്രഭാവം ഇന്നു കൂടി തുടരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തൽ.

മുംബൈ തീരത്തോടു ചേര്‍ന്നു വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 17ഓടു കൂടി ഗുജറാത്ത് തീരത്തെത്തുമെന്നും മെയ് 18 ചൊവ്വാഴ്ച പുലര്‍ച്ചെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിൽ വെച്ച് കര തൊടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button