Toll Charge Hike
എക്സ്പ്രസ് വേയിൽ ടോൾ ചാർജിൽ 5% വർദ്ധനവ് ശുപാര്‍ശ ചെയ്ത് എൻഎച്ച്എഐ (NHAI). റിപ്പോര്‍ട്ട് അനുസരിച്ച് മാർച്ച് 31 ന് അർദ്ധരാത്രിക്ക് ശേഷം ടോൾ ചാർജിൽ 5% വർദ്ധനവ് പ്രാബല്യത്തില്‍ വരും.
നിലവില്‍ ഈ വര്‍ദ്ധനവ് ഈസ്റ്റേൺ സോണിലാണ് ബാധകമാവുക. അതനുസരിച്ച് ഈസ്റ്റേൺ പെരിഫറൽ, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേ എന്നിവയിലൂടെ യാത്ര ചെയ്യുന്നത് ഏപ്രില്‍ 1 മുതല്‍ ചെലവേറിയതാകും.
മാർച്ച് 31 അർദ്ധരാത്രി മുതൽ NHAI ടോൾ ചാർജ് 5% വർദ്ധിപ്പിക്കും. പുതിയ ടോൾ നിരക്കുകൾ നിശ്ചയിക്കുന്ന ജോലികൾ എൻഎച്ച്എഐയിൽ ആരംഭിച്ചുകഴിഞ്ഞു. ടോൾ ചാർജിന്‍റെ പുതിയ നിരക്കുകൾ ഉടന്‍തന്നെ പുറത്തുവരും എന്നാണ് സൂചനകള്‍.
പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിലും ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ് വേയിലും യാത്ര ചെയ്യുന്നത് ചിലവേറിയതാകും.
ടോൾ ചാർജ് വര്‍ദ്ധനയ്ക്ക് കാരണം?
ഈസ്‌റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേ എന്നിവയുൾപ്പെടെ മറ്റ് എക്‌സ്‌പ്രസ് വേകളിൽ ടോൾ ചാർജുകൾ ശേഖരിക്കുന്നതിനും ഹൈവേ പരിപാലിക്കുന്നതിനുമുള്ള ചുമതല എൻഎച്ച്എഐ ഒരു സ്വകാര്യ കമ്പനിക്ക് നൽകിയിട്ടുണ്ട്. ഈ കമ്പനികളുടെ കരാർ പ്രകാരം ഓരോ വർഷവും ടോൾ നിരക്ക് ഒരു നിശ്ചിത തുക വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഈസ്റ്റേൺ പെരിഫറൽ, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേ എന്നിവയുൾപ്പെടെ മിക്ക ടോൾ റോഡുകളിലും ഏപ്രിൽ 1 മുതൽ ടോൾ നിരക്കിൽ %% വർദ്ധനവ് നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ടോൾ ചാർജ് പൂർണ്ണസംഖ്യയിൽ വർദ്ധിക്കും
റിപ്പോര്‍ട്ട് അനുസരിച്ച് ടോള്‍ ചാര്‍ജ് കുറഞ്ഞത് 5 % വര്‍ദ്ധിക്കും. എന്നാല്‍, ചിലയിടങ്ങളിൽ ഇത് അഞ്ചു ശതമാനത്തിലധികം വര്‍ദ്ധിക്കും. വാസ്തവത്തിൽ, അഞ്ച് ശതമാനം വർദ്ധനവിന് ശേഷം ടോൾ ചാർജ് 63, 64 അല്ലെങ്കിൽ 89, 54 രൂപയാണെങ്കിൽ, അത്തരം തുക പൂർണ്ണസംഖ്യയിലേക്ക് മാറ്റും. അതായത് ടോൾ ചാർജ് 64 രൂപയ്ക്ക് പകരം 65 രൂപയോ, 89 രൂപയ്ക്ക് പകരം 90 രൂപയോ ആയി നിശ്ചയിക്കാം, അതായത്, ചിലപ്പോള്‍ രണ്ടോ മൂന്നോ രൂപ കൂടുതലായിരിക്കും.