Kerala

വിഎസിന് ഇന്ന് 98-ാം പിറന്നാൾ; വേലിക്കകത്ത് വീട്ടിൽ ലളിതമായ ആഘോഷം

Today is VS's 98th birthday; Simple celebration at home inside the fence

തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. തിരുവനന്തപുരം ബാര്‍ട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിൽ വിശ്രമത്തിൽ കഴിയവേയാണ് വിഎസ് അച്യുതാനന്ദൻ പിറന്നാള്‍ ആഘോഷിക്കുന്നത്. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിഎസ് ഇവിടെ വിശ്രമത്തിലാണ്.

കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി വീട്ടിലേയ്ക്ക് അധികം സന്ദര്‍ശകരെ അയയ്ക്കാറില്ല. വീട്ടിൽ സദാസമയവും അദ്ദേഹം വീൽചെയറിലാണ് കഴിയുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ പിറന്നാളാഘോഷമായിരിക്കും വീട്ടിൽ നടക്കുക.

2019 ഒക്ടോബറിൽ അദ്ദേഹം പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിനായി എത്തിയിരുന്നു. ഇതിനു ശേഷം പെട്ടെന്ന് ആരോഗ്യനില മോശമായതോടെ പിറ്റേന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അനുസരിച്ച് പൂര്‍ണവിശ്രമത്തിലാണ് വിഎസ്. തിരുവനന്തപുരത്ത് മകൻ വിഎ അരുൺകുമാറിൻ്റെ വീട്ടിലാണ് വിഎസിൻ്റെ വിശ്രമജീവിതം. എന്നാൽ ടിവി വാര്‍ത്തകള്‍ കാണുന്നതും പത്രം വായിക്കുന്നതും തുടരുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്ത് വിഎസിന് ഭരണപരിഷ്കാര കമ്മീഷൻ ചെയര്‍മാൻ പദവിയുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം ജനുവരിയിൽ ഈ സ്ഥാനം ഒഴിഞ്ഞിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് തനിയെ എഴുന്നേറ്റു നടക്കുന്നതിൽ പ്രയാസമുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്േടില്ലെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ടിൽ പറയുന്നത്. അണുബാധയുണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശകരെ വിലക്കിയിട്ടുള്ളത്. മന്ത്രിമാര്‍ ഉള്‍പ്പെടെ പിറന്നാളിന് അദ്ദേഹത്തെ കാണാൻ അനുവാദം തേടിയെങ്കിലും ആരോഗ്യം കണക്കിലെടുത്ത് പരിപാടികളെല്ലാം ഒഴിവാക്കുകയായിരുന്നു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും വിഎസിൻ്റെ കുടുംബത്തെ തുടര്‍ച്ചയായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ ആരോഗ്യവിവരങ്ങള്‍ അറിയുന്നുണ്ട്.

1923 ഒക്ടോബർ 20ന് പുന്നപ്രയിൽ ജനിച്ച വിഎസ് മാതാപിതാക്കളുടെ മരണത്തോടെ ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് തയ്യൽ തൊഴിലാളിയായും കയർ നിർമാണശാലയിലെ തൊഴിലാളിയായും ജീവിതം ആരംഭിക്കുകയായിരുന്നു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജനത്തിനു ശേഷം സിപിഎം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാക്കളിൽ ഒരാളായിരുന്നു വിഎസ്. രാജ്യത്ത് മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയ 32പേരിൽ ഇന്ന് ജീവിച്ചിരിക്കുന്നതും വിഎസ് അച്യുതാനന്ദൻ മാത്രമാണ്. രാജ്യത്തു തന്നെ ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവായും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. പൊതുജനങ്ങളെയും സ്ത്രീകളെയും ബാധിക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിച്ചിരുന്ന വിഎസ് ജനകീയ വിഷയങ്ങളിൽ നടത്തിയിരുന്ന അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധ നേടിയിരുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button