Kerala

ബുറേവി: അഞ്ച് ജില്ലകളിൽ ഇന്ന് പൊതു അവധി

Burevi: Today is a public holiday in five districts

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് നാളെ സംസ്ഥാനത്ത് എത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ ഇന്ന് പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്‌ക്ക് അവധി ബാധകമല്ല.

ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് വെള്ളിയാഴ്‌ച തിരുവനന്തപുരം വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മുൻകരുതലിൻ്റെ ഭാഗമായി രാവിലെ പത്ത് മണിമുതൽ വൈകീട്ട് ആറുവരെ പ്രവർത്തനം നിർത്തിവയ്‌ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ല കളക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ വ്യക്തമാക്കി.

ബുറേവി വെള്ളിയാഴ്‌ച ഉച്ചയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം നിർത്തിവച്ചത്.

അതേസമയം, ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുന്നറിയിപ്പുള്ള ജില്ലകളിൽ നിന്ന് ആളുകളെ മാറ്റാൻ 2891 ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാണ്. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറായി കഴിഞ്ഞു. ചുഴലിക്കാറ്റ് കേരളം കടന്ന് പോകുന്നതുവരെ അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button