Astrology

ഇന്നത്തെ നാള്‍ ഫലം, നക്ഷത്ര ഫലം, രാശി ഫലം

Today Horoscope in Malayalam (8th Dec 2020)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

മറ്റുള്ളവര്‍ക്കിടയില്‍ മാന്യത വര്‍ധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥ ര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. വേഷവിധാനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.

മിഥുനം (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

വസ്തുവാഹനാദികള്‍ സമ്പാദിക്കും. കൂട്ടുകച്ചവടത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

പ്രതീക്ഷിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കു വാരം ഗുണകരമാണ്. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ കുറയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉദ്ദേശം സാധിക്കും. ചില വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാനിടയുണ്ട്. സുഹൃത്തുക്കളില്‍ നിന്നു പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

എല്ലാവരോടും ഹൃദ്യമായി പെരുമാറും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം. തൊഴില്‍രഹിതര്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കര്‍മരംഗത്തു പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തേക്കും. കലാകാരന്മാര്‍ക്ക് പ്രശസ്തി വര്‍ധിക്കും. ഉദ്യോഗത്തില്‍ പ്രമോഷന്‍ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഉദ്യോഗസ്ഥര്‍ക്ക് അഡീഷണനല്‍ ചാര്‍ജ് വഹിക്കേണ്ടിവരും. ഭാവിയില്‍ നേട്ടങ്ങള്‍ക്ക് പണം മുടക്കും. ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പിതൃസ്വത്ത് അനുഭവയോഗ്യമാകും. ശാരീരികവും മാനസികവുമായ സുഖം അനുഭവപ്പെടും. കൃഷിയില്‍നിന്ന് വരുമാനം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തും. കാര്യസാധ്യം ഉണ്ടാകും. വസ്തുവക കള്‍ ക്രയവിക്രയം നടത്തുമ്പോള്‍ ശ്രദ്ധിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പുതിയ സംരംഭങ്ങള്‍ക്കു പ്രാരംഭ തടസ്സങ്ങളുണ്ടാകും. ആപത്തുകളില്‍ നിന്നു രക്ഷപ്പെടും. ധാര്‍മിക കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം പ്രദര്‍ശിപ്പിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

യാത്രാക്ലേശം ഉണ്ടാകും. ഏറ്റെടു ക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം ചെയ്തു തീര്‍ക്കും. ധനാഗമവും കാര്യവിജയവും ഉണ്ടാകും.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button