Kerala

സ്വർണവില വീണ്ടും കൂടി; പവന് 120 രൂപയുടെ വർധനവ്

Today Gold Price

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,640 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 15 രൂപയാണ് വർധിച്ചത്. 5830 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിലവിലെ വില. ജനുവരി 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു.

45,920 രൂപയായിരുന്നു ജനുവരി 18ന് ഒരു പവൻ സ്വർണത്തിന്റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വർണവില. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്.

കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ വില പരിശോധിക്കാം

നരേന്ദ്ര മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണ ദിവസമായ ഫ്രബ്രുവരി ഒന്നിനും സ്വർണത്തിന്റെ വില ഉയർന്നു. ഫെബ്രുവരി മാസം വില വർധനയോടെ തുടങ്ങിയത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ് നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സ്വർണത്തിന്റെ വില വർധിക്കുന്നത്. ഇതോടെ ഒരു പവന് വില 46,500 രൂപ പിന്നിട്ടു.  കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാനത്തെ സ്വർണവിലയിൽ ഇതേ നില തുടരുകയാണ്. ഫെബ്രുവരി ഒന്നാം തിയതി ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് വർധിച്ചത്. പവന് 120 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,815 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,520 രൂപയായും ഉയർന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button