India

നഡ്ഡയുടെ ചോദ്യത്തിന് മറുപടി പറയാൻ അദ്ദേഹമാര്, എന്റെ പ്രഫസറോ: രാഹുൽ ഗാന്ധി

To answer Nadda's question, they, my professor: Rahul Gandhi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ താൻ ഭയക്കുന്നില്ലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അവർക്ക് തന്നെ തൊടാനാവില്ലെന്നും രാഹുൽ പറഞ്ഞു. അരുണാചൽ പ്രദേശിൽ ചൈന ഗ്രാമങ്ങൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധിയെ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു രാഹുൽ ഗാന്ധി.

നഡ്ഡയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം ആരാണ്, എന്റെ പ്രഫസറോ? ഞാൻ രാജ്യത്തിന് മറുപടി നൽകിക്കൊള്ളാമെന്ന് രാഹുൽ പറഞ്ഞു. കൂടാതെ, കാർഷിക മേഖലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാർഷിക നിയമങ്ങൾ നിർമ്മിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കർഷകരെ നൂറ് ശതമാനം പിന്തുണയ്ക്കുന്നു. രാജ്യത്തെ ഓരോ വ്യക്തികളും കർഷകരെ പിന്തുണയ്ക്കണം. അവർ നമുക്കുവേണ്ടിയാണ് പോരാടുന്നതെന്നും രാഹുൽ പറഞ്ഞു.

എല്ലാ കർഷകർക്കും രാഹുൽ ഗാന്ധി എന്താണ് ചെയ്യുന്നതെന്ന് അറിയാം. നരേന്ദ്ര മോദിയേയോ മറ്റാരെങ്കിലേയുമോ ഞാൻ ഭയക്കുന്നില്ല. അവർക്ക് എന്നെ ഒന്നും ചെയ്യാനാകില്ല. വേണമെങ്കിൽ വെടിവെയ്ക്കാൻ കഴിയും. ഞാൻ ദേശസ്നേഹിയാണ്, രാഹുൽ പറഞ്ഞു.

രാഹുലിന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ മാത്രമാണോ കർഷകരോട് സഹതാപം. അദ്ദേഹത്തിന് ഇരട്ടത്താപ്പാണെന്നും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തുന്ന രാഹുൽ തനിക്ക് മറുപടി തരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു നഡ്ഡയുടെ വിമർശനം.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button