ടിക് ടോക് മാതൃ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും നിരോധിക്കും; ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു
Tick Tock will ban all transactions with the parent company; The order was signed by Trump
വാഷിംഗ്ടണ്‍: ടിക് ടോക് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളില്‍ നിരോധിച്ചു കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പ് വെച്ച് അമേരിക്കന്‍ പ്രസിഡന്റ് .
ടിക് ടോകിനെ ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റും ബൈറ്റ് ഡാന്‍സും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നീക്കം. ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ ടിക് ടോക് ഉടമകള്‍ക്കെതിരെ ആക്രമണാത്മകമായ നടപടി സ്വീകരിക്കണമെന്ന് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു.
‘ ലോകവ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ പ്രവേശനം എല്ലാ ഇടപാടുകളിലും ഏറ്റവും മോശമാണ്. നിങ്ങള്‍ക്ക് സത്യം അറിയണമെങ്കില്‍, ഇതിനുമുമ്പ് ആരും ലംഘിച്ചിട്ടില്ലാത്ത നിയമങ്ങള്‍ അവര്‍ ലംഘിച്ചു’, വ്യാഴാഴ്ച ചൈനയ്‌ക്കെതിരെ അമേരിക്ക നടത്തിയ പ്രസ്താവന.
മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ വംശജനായ സിഇഒ സത്യ നാദെല്ല ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക അടിയന്തരാവസ്ഥ അധികാരം ഉപയോഗിച്ച് ഉടന്‍ ടിക്ടോക് നിരോധിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്.