Kerala

തൃശ്ശൂർ പൂരം വിളംബരം ചെയ്തു, എറണാകുളം ശിവകുമാറിൻറെ പുറത്തേറി നെയ്തലക്കാവ് ഭഗവതി

Thrissur Pooram announcement conducted on the tradetional way Malayalam News

Thrissur Pooram announcement conducted on the tradetional way Malayalam News

തൃശ്ശൂർ: തൃശ്ശൂരിൽ വർണാഭമായി പൂര വിളംബരം നടന്നു.  നെയ്തലക്കാവമ്മയുടെ തിടമ്പുമേന്തി ഗജവീരൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറന്നതോടെ പൂര വിളംബരം പൂർത്തിയായി. നാളെയാണ് പ്രസിദ്ധമായ തൃശൂർ പൂരം നടക്കുക.

തൃശ്ശൂർ പൂരത്തിലെ ഘടക പൂരമായ കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്കാണ് പൂര വിളംബരത്തിൻറെ ചുമതല. രാവിലെയോടെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഭഗവതി ഉച്ചയോടെയാണ് വടക്കും നാഥനിൽ എത്തിയത് .പൂരവിളംബരം കഴിഞ്ഞതോടെ  വടക്കുന്നാഥന്റെ നിലപാടു  തറയിൽ പൂരം അറിയിച്ചു കൊണ്ടുള്ള ശംഖനാദം ഉയർന്നു.

മറ്റു ഘടക പൂരങ്ങളിൽ നിന്നും  വ്യത്യസ്തമാണ് നെയ്തലക്കാവിലെ കൊടിയേറ്റ  ചടങ്ങ്. കൊടിയേറ്റ സമയത്ത് നെയ്തലകാവിൽ 2 കൊടികൾ ഉയരും. പൂര ദിവസം രാവിലെ  പതിനൊന്നു മണിയോടെ എത്തുന്ന നെയ്തലക്കാവ്  ഭഗവതി പകൽപ്പൂരവും രാത്രി  പൂരവും കഴിഞ്ഞാണ് മടങ്ങുക, പൂരത്തിലെ അവസാനത്തെ ചെറുപൂരം കൂടിയാണ് നൈതിലക്കാവ് ഭഗവതിയുടേത്.

<https://zeenews.india.com/malayalam/kerala/thrissur-pooram-announcement-conducted-on-the-tradetional-way-193394

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button