Kerala

തൃശൂർ പൂരം ഇത്തവണയും നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം

Thrissur Pooram again with restrictions; Not the public, only the organizers

തൃശൂർ: തൃശൂർ പൂരം ഇത്തവണയം നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്താൻ തീരുമാനിച്ചതെന്ന് വിവിധ ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുജനങ്ങള്‍ക്ക് പൂരത്തിലേക്ക് പ്രവശനമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. സംഘാടകർക്ക് മാത്രമാകും പൂരപ്പറമ്പിലേക്ക് പ്രവേശനം. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് സബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായാണ് ചർച്ച നടത്തിയത്. പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെയാകും നടത്തുക. സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂവെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഈ വർഷം പൂരം ചമയപ്രദർശനം ഉണ്ടാവില്ല. 24ന് നടക്കേണ്ട പകൽപ്പൂരം വേണ്ടെന്ന് വച്ചു. കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കുറയ്ക്കാനും ധാരണയായിട്ടുണ്ട്. പൂരപ്പറമ്പിൽ സംഘാടകർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക. ഇവിടേക്കെത്തുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇതില്ലാത്തവരാണെങ്കിൽ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരിക്കണം.

യോഗത്തിൽ മുന്നോട്ടുവെച്ച നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് സമ്മതമാണെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം അന്തിമനിലപാട് യോഗം ചേർന്ന് തീരുമാനിക്കാമെന്നാണ് തിരുവമ്പാടി ദേവസ്വം അറിയിച്ചതെന്നും ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. പൂരം നടത്തിപ്പിന്‍റെ ചുമതല, ഡിഎംഒ, കമ്മീഷണർ, കളക്ടർ എന്നിവർക്കാണ് നൽകിയിരിക്കുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button