Kerala

അമിതമായ പോലീസ് ഇടപെടൽ; ചരിത്രത്തിലാദ്യമായി തൃശൂർ പൂരം നിർത്തിവെച്ചു

Thrissur Pooram 2024 IMAGES

Thrissur Pooram 2024 IMAGES Malayalam News

തൃശൂർ: അമിതമായ പോലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം ഏഴ്  മണിക്കൂർ നിർത്തിവച്ച് പ്രതിഷേധിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി. ദൃശ്യ ഭംഗിയില്ലാതെ വെടിക്കെട്ട്‌ നടന്നത് രാവിലെ 7.10 ന്.

ഇന്നലെ രാത്രിയിൽ നടന്ന തിരുവമ്പാടി ദേവസത്തിന്റെ മഠത്തിൽ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പോലീസ് ഇടപെടലിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ അരങ്ങേറിയത്. സംഘാടകരെയും പ്രധാന പൂജാരിയെയും ഉൾപ്പെടെ പോലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരവും  നിർത്തിവെച്ച്  പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

ഉടക്കി നിന്ന ദേവസ്വങ്ങളുമായി റവന്യു മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും നടത്തിയ മാരത്തോൺ ചർച്ചയ്ക്ക് ശേഷമാണ് നിർത്തിവെച്ച വെടിക്കെട്ട്‌ രാവിലെ നടത്താൻ ദേവസ്വങ്ങൾ തയ്യാറായത്. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നാല് മണിക്കൂറോളം വൈകി. രാവിലെ 7.10 ന് പാറമേക്കാവിന്റെ വെടിക്കെട്ട് ആണ് ആദ്യം നടന്നത്. വർണ്ണ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായ പൊലീസിന്റെ അമിത നിയന്ത്രണത്തിൽ ജനങ്ങളും അക്ഷമരായിരുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button