ഇരട്ടവിജയത്തിന്റെ നിറവിൽ ഖത്തറിലെ തൃശ്ശൂർ ജില്ലാ സൗഹൃദ വേദി
Thrissur Jilla Souhrtha Vedi in Qatar In the fullness of double victory
ദോഹ: അൽ സഹീം, റഹീം മീഡിയ, മലയാളം റേഡിയോ 98.6 എന്നിവർ സംയുക്തമായി ദോഹയുടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുകയും 70 ഓളം സംഘടകനകളിൽ നിന്നായി 700ഓളം കലാകാരന്മാർ പങ്കെടുക്കുകയും ചെയ്ത ഖത്തർ ഓൺലൈൻ യൂത്ത് ഫെസ്റ്റിവലിലും, ദോഹയിലെ അറിയപ്പെടുന്ന 8 സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് സഫാരി മാൾ സംഘടിപ്പിച്ച പൂക്കള മത്സരത്തിലും ഒരുപോലെ രണ്ടാം സ്ഥാനക്കാരായി തൃശ്ശൂർ ജില്ലാ സൗഹൃദ വേദി തങ്ങളുടെ ഓണക്കാലവും, ഓണാഘോഷങ്ങളും ഗംഭീരമാക്കി.
തൃശ്ശൂർ ജില്ലാ സൗഹൃദ വേദി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, അഡ്വൈസറി ബോർഡ് ചെയർമാൻ ഷറഫ് പി ഹമീദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, കൾച്ചറൽ കമ്മറ്റി വൈസ് ചെയർമാൻ ഹബീബ് ചെമ്മാള്ളി, കൾച്ചറൽ കമ്മറ്റി കോഡിനേറ്റർ പ്രമോദ്, സെക്രട്ടറി സജീഷ് എന്നിവർ ചേർന്ന് ഓൺലൈൻ യൂത്ത് ഫെസ്റ്റിവൽ വിജയികൾക്കുള്ള ട്രോഫിയും സമ്മാനത്തുകയും ഏറ്റുവാങ്ങി.
സഫാരി മാനേജ്മെന്റിൽ നിന്നും ഓണപ്പൂക്കള മത്സരം രണ്ടാം സ്ഥാനക്കാർക്ക് ഉള്ള ട്രോഫിയും സമ്മാനത്തുകയും വേദി ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി, കൾച്ചറൽ കമ്മറ്റി കോഡിനേറ്റർ പ്രമോദ്, കൾച്ചറൽ കമ്മറ്റി വൈസ് ചെയർമാൻ ഹബീബ് എന്നിവരും ചേർന്ന് ഏറ്റുവാങ്ങി.
ഒന്നും മാറ്റി വെയ്ക്കപ്പെടേണ്ടതല്ലെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സദാ സന്നദ്ദരാവുകയാണ് ഓരോ സാമൂഹിക പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും തൃശ്ശൂർ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് സമ്മനദാന ചടങ്ങിൽ എല്ലാവരേയും ഓർമ്മിപ്പിക്കുകയും വേദിയുടെ ഓണാശംസകൾ എല്ലാവർക്കും നേരുകയും ചെയ്തു.
റിപ്പോർട്ട്: ഷഫീക് അറക്കൽ