തൃശൂർ ജില്ലാ സൗഹൃദവേദി സി. കെ. മേനോൻ അനുസ്മരണവും, ഭവന പദ്ധതി പ്രഖ്യാപനവും നടത്തി
Thrissur Jilla Souhrtha Vedi C. K. Menon held a memorial service and announced the housing project
ദോഹ: തൃശൂർ ജില്ലാ സൗഹൃദവേദി , മുഖ്യ രക്ഷാധികാരിയായിരുന്ന പത്മശ്രീ സി.കെ. മേനോൻന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്മരണ സമ്മേളനവും ടി ജെ എസ വി – സി. കെ. മേനോൻ ഭവന പദ്ധതി യുടെ പ്രഖ്യാപനവും സംഘടിപ്പിച്ചു.
സി കെ മേനോൻ പ്രവാസി സമൂഹത്തിനു ചെയ്ത സംഭാവനകൾ ഇന്ത്യൻ സമൂഹത്തിനു ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നും, അദ്ദേഹം നമ്മുടെയെല്ലാം ഹൃദയത്തിൽ എന്നും ഉണ്ടായിരിക്കുമെന്നും സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ പറഞ്ഞു. ഈ കൊറോണ സമയത്ത് ഖത്തറിലെ പ്രവാസി സമൂഹത്തിനു സഹായമെത്തിക്കാൻ മേനോൻ രൂപം കൊടുത്ത ത്യശ്ശൂർ ജില്ലാ സൗഹൃദ വേദി നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ പ്രവാസികൾ നൽകിയ സംഭാവനകൾ വലുതാണ്, അവരിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പേരാണ് ശ്രീ സി കെ മേനോന്റേതെന്ന് മുഖ്യ അനുസ്മരണം നടത്തിയ പ്രമുഖ വ്യവസായിയും, ലുലു ഗ്രൂപ് ചെയർമാനും എം ഡി യു മായ എം.എ. യൂസുഫ് അലി അനുസ്മരിച്ചു.
ഹൃദയം നിറയെ സ്നേഹവും, കരുണയും, സൗഹൃദവും ആർദ്രതയും കൊണ്ട് നടന്ന മഹത് വ്യക്തിത്വമായിരുന്നു പദ്മശ്രീ സികെ മേനോൻ എന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ടി. എൻ പ്രതാപൻ എം. പി പറഞ്ഞു.
സമ്പത്തിനും , അധികാരത്തിനും അപ്പുറം മാനവിക മൂല്യങ്ങൾക്കും, മാനുഷിക ബന്ധങ്ങൾക്കുമായിരിക്കണം ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് അച്ഛൻ ഞങ്ങളെ ഓര്മിപ്പിക്കാറുണ്ട് എന്ന് മകൻ ജെ കെ മേനോൻ അനുസ്മരിച്ചു. തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ പുതിയ പദ്ധതിയായ ടി ജെ എസ വി – സി കെ മേനോൻ ഭവന പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. വർഷങ്ങൾ പ്രവാസലോകത്തു അധ്വാനിച്ചിട്ടും വീട് എന്ന സ്വപ്നം സാഷാത്കരിക്കാൻ സാധിക്കാത്ത നിർധനരായ സൗഹൃദ വേദി അംഗങ്ങൾക്ക് വീടുകൾ നിര്മിച്ചുനാകാനുള്ള പദ്ധതിയാണ് ഇത്.
ദോഹ ബാങ്ക് സി. ഇ. ഒ. സീതാരാമൻ, കിഡ്നി ഫൌണ്ടേഷൻ ചെയര്മാൻ ഫാദർ ഡേവിസ് ചിറമേൽ, നോർക്ക റൂട്സ് ഡയറക്ടർ സി. വി. റപ്പായി, ഐ. സി. ബി. എഫ്. പ്രസിഡണ്ട് പി. എൻ. ബാബുരാജൻ, ടി ജെ എസ് വി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, അലി ഇന്റർനാഷണൽ എം ഡി മുഹമ്മദ് ഇസ്സ, കെ എം സി സി പ്രസിഡണ്ട് എസ എ എം ബഷീർ, ഇൻകാസ് പ്രസിഡണ്ട് സമീർ ഏറാമല, ടി ജെ എസ വി അഡ്വൈസറി മെമ്പർ വി. എസ. നാരായണൻ, ടി ജെ എസ് വി ട്രഷറർ ശ്രീനിവാസൻ കണ്ണോത്, തൃശൂർ ജില്ലാ എൻ ആർ ഐ സഹകരണ സംഘം പ്രസിഡണ്ട് ശ്രീനിവാസൻ പി ആർ, തൃശൂർ ജില്ലാ സൗഹൃദവേദി മുൻ പ്രസിഡണ്ടുമാരായ ആർ ഓ അബ്ദുൽ ഖാദർ, സലിം പൊന്നമ്പത്, ഹൈദർ അലി, കെ എം അനിൽ, വി കെ സലിം, പി. മുഹ്സിൻ, സി. ടി. ലോഹിദാക്ഷൻ, ടി ജെ എസ വി സൗദി അറേബ്യാ പ്രസിഡണ്ട് ധനജയ കുമാർ, സെക്രട്ടറി സുരേഷ് ശങ്കർ എന്നിവരും സി. കെ. മേനോനെ അനുസ്മരിച്ചു.
ഓൺ ലൈൻ ലൈവായി സംഘടിപ്പിച്ച പരിപാടി ഷാജു പൊക്കാലത്തിന്റെ സി. കെ മേനോനെ കുറിച്ചുള്ള കവിതയോടെ ആരംഭിച്ചു. വേദി ജനറൽ സെക്രട്ടറി ശശിധരൻ സ്വാഗതവും, വേദി കോർഡിനേറ്റർ എ. കെ. നസീർ നന്ദിയും പറഞ്ഞു.
ഷഫീക്ക് അറക്കൽ