Kerala

കണ്ണൂരിൽ ആംബുലൻസ് മരത്തിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു

Three killed as ambulance hits tree in Kannur

കണ്ണൂർ: കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഇളയാവൂരിലാണ് നിയന്ത്രണംവിട്ട ആംബുലൻസ് മരത്തിൽ ഇടിച്ച് അപകടമുണ്ടായത്.

ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലൻസ് ഡ്രൈവർ നിതിൻ രാജ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ബെന്നി എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ നാല് പേരാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മൂന്ന് പേരും മരിച്ചുവെന്നാണ് റിപ്പോർട്ട്.

അപടകം ഉണ്ടായതിന് പിന്നാലെ സമീപവാസികൾ എത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താനായില്ല. പരിക്കേറ്റവരെ ആംബുലൻസിൽ നിന്നും പുറത്തെടുക്കാൻ കഴിയാതെ വന്നതാണ് തിരിച്ചടിയായത്. തുടർന്ന് ഫയർഫോഴ്‌സ് എത്തി വാഹനത്തിൻ്റെ വാതിൽ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.

മിനിറ്റുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തിനൊടുവിൽ പരിക്കേറ്റവരെ പുറത്തെടുത്തെങ്കിലും മൂന്ന് പേർ മരിച്ചിരുന്നു. പയ്യാവൂർ പരിധിയിലെ ചുണ്ടപ്പറമ്പ് സ്വദേശിയായ രോഗിയുമായി പോയ ആംബുലൻസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ബെന്നിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button