കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ
Three expats arrested with over 213 bottles of local liquor in Kuwait Malayalam News
Three expats arrested with over 213 bottles of local liquor in Kuwait Malayalam News
കുവൈത്ത്: കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്. സാൽമിയയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറിലെ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് ഇവർ പിടിയിലായത്. ടാക്‌സിയിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിവീണത്. ഒഴിഞ്ഞ സ്ഥലത്ത് മറ്റൊരു കാറിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന ടാക്സി കണ്ടതോടെ സംശയം തോന്നിയ പട്രോളിഗ് വിഭാഗ ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി ഇവരെ പിടികൂടുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ചോദ്യം ചെയ്യലിൽ മദ്യം വിൽപനയ്ക്കായി നിർമ്മിച്ചതാണെന്നും ഹോം ഡെലിവറിയായി ഒരു കുപ്പി 10 ദിനാറിനാണ് വിൽക്കുന്നതെന്നും പ്രതികൾ മൊഴി നൽകുകയായിരുന്നു.
ഗൾഫ് മേഖലയിലേക്ക് ചെലവു കറഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനി എയർ അറേബ്യ വൻ ഓഫറുമായി രംഗത്ത്. വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫറാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കുമെന്നതാണ് എയർ അറേബ്യയുടെ ലക്‌ഷ്യം. കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്നും യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഈ ഓഫറിൽ ഉൾപ്പെടുന്നുണ്ട്.
<https://zeenews.india.com/malayalam/nri/three-expats-arrested-with-over-213-bottles-of-local-liquor-in-kuwait-193908