Kerala

തിരുവനന്തപുരം വിമാനത്താവളം; സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Thiruvananthapuram Airport; The state government's petition will be heard by the high court today

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം ആദാനി ഗ്രൂപ്പിന് പാട്ടത്തിനു നൽകിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ പാട്ട നടപടികളുമായി മുന്നോട്ടു പോകുന്നത് തടയണമെന്നാണ് ആവശ്യം. തുടർ നടപടികളിൽ സ്റ്റേ ചെയ്യണമെന്നും ഉപ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനി. കേരളത്തിന്റെ ലേലത്തുകയുടെ കാര്യത്തിൽ കമ്പനി ഇടപെടൽ നടത്തിയില്ല. കേരളത്തിനു നിയമ സഹായം മാത്രമാണ് നൽതിയത്. കേരളം ക്വോട്ട് ചെയ്ത തുക രഹസ്യമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

വിഷയത്തിൽ ആദാനി കമ്പനിക്ക് തങ്ങൾ നിയമോപദേശം നൽകിയിരുന്നില്ല. ആദാനിക്ക് അവരുടേതായ നിയമോപദേശകരുണ്ട്. അമർചന്ദ് കമ്പനിയിൽ നിന്നും നിയമോപദേശം തേടുന്നവരുടെ വിവരങ്ങൾ പുറത്തു പറയാറില്ലെന്നും കമ്പനി വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button