Kerala

തിരുവനന്തപുരം വിമാനത്താവള വിവാദം; വിശദീകരണവുമായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്

Thiruvananthapuram airport controversy; Cyril Amarchand Mangaldas with explanation

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി നിയമസഹായം ലഭിക്കുന്നതിന് സര്‍ക്കാര്‍ ഗൗതം അദാനുടെ ബന്ധുവിന്റെ കമ്പനിയെയായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന ഗ്രൂപ്പിനായിരുന്നും നിയമപരമായ വിദഗ്‌ധോപദേശത്തിന് കണ്‍സള്‍ട്ടന്‍സി ഫീസ് നല്‍കിയിരുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ വെട്ടിലായതോടെ വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

കേരളത്തിന്റെ വിവാദ ലേലത്തുകയുടെ കാര്യത്തില്‍ അമര്‍ചന്ദ് കമ്പനി എടപെട്ടിട്ടില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. കേരളത്തിന് നിയമസഹായം മാത്രമാണ് നല്‍കിയത്. കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നുവെന്നും കമ്പനി പറയുന്നു.

ഗൗതം അദാനിയുടെ മകനായ കരണിന്റെ ഭാര്യാ പിതാവ് സിറിള്‍ ഷെറോഫിന്റെ സ്ഥാപനമാണ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്. കരണിന്റെ ഭാര്യ പരീധി അദാനി ഈ സ്ഥാപനത്തിന്റെ പാര്‍ട്ട്ണറുമാണ്. കണ്‍സള്‍ട്ടന്‍സി ഫീസായി 55 ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്.

എന്നാല്‍ കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങള്‍ ഒരിക്കലും പുറത്ത് അറിയാറില്ലെന്നും അദാനിക്ക് വിമാനത്താവള വിഷയത്തില്‍ കമ്പനി നിയമോപദേശം നല്‍കിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. അദാനിക്ക് അവരുതേത് തന്നെ നിയമോപദേശകരുണ്ടെന്നും അമര്‍ചന്ദ് കമ്പനി വക്താവ് വ്യക്തമാക്കി.

ലേലത്തിനുള്ള കണ്‍സള്‍ട്ടന്‍സിക്കായി കെപിഎംജിയേയും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറില്‍ അമര്‍ചന്ദ് ഗ്രൂപ്പിനേയുമായിരുന്നു കെഎസ്‌ഐഡിസി ചുമതലയേല്‍പ്പിച്ചത്. എന്നാല്‍ കേരളം ലേലത്തില്‍ തോറ്റു.

വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 165 രൂപയും കേരളം 135 രൂപയുമാണ് വാഗ്ദാനം ചെയ്തത്. ഉയര്‍ന്ന തുക ലഭിച്ച അദാനിക്ക് കേന്ദ്രം കരാര്‍ നല്‍കുകയായിരുന്നു.

അതേസമയം തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button